വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: രാജ്യത്തെ വിമാനത്താവളങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം. വിമാനം റാഞ്ചി പാക്കിസ്ഥാനിലേക്ക് കൊണ്ടുപോകുമെന്ന ഭീഷണി സന്ദേശത്തെ തുടര്‍ന്നാണിത്. എയര്‍ ഇന്ത്യയുടെ എയര്‍പോര്‍ട്ട് ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഇന്ത്യന്‍ വിമാനം റാഞ്ചി പാക്കിസ്ഥാനിലേക്ക് കൊണ്ടുപോകുമെന്നാണ് ഭീഷണി സന്ദേശം.

ഇതേതുടര്‍ന്ന് രാജ്യത്തെ മുഴുവന്‍ എയര്‍പോര്‍ട്ടുകളിലും സുരക്ഷ വര്‍ധിപ്പിച്ചു. പുല്‍വാമ ആക്രമണത്തിന് പിന്നാലെ വിമാനത്താവളങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഇതിന് പുറമെയാണ് നിലവിലെ ജാഗ്രതാ നിര്‍ദ്ദേശം. ജാഗ്രതാ നിര്‍ദ്ദേശം സംബന്ധിച്ച് എല്ലാ എയര്‍ പോര്‍ട്ടുകളിലേക്കും ബ്യുറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.

ടെര്‍മിനലുകളിലേക്കും ഓപ്പറേഷണല്‍ ഏരിയകളിലേക്കുമുള്ള പ്രവേശനത്തിന് കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യാത്രക്കാരുടേയും ജീവനക്കാരുടേയും ബാഗേജുകളുടേയും കാര്‍ഗോയുടേയും സുരക്ഷാ പരിശോധന കര്‍ശനമാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭീഷണി സന്ദേശം വ്യാജമായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത തുടരാനാണ് നിര്‍ദ്ദേശം.



from mangalam.com https://ift.tt/2tBnY9Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages