കശ്മീരികള്‍ക്ക് എതിരെയല്ല, കശ്മീരിനെ സംരക്ഷിക്കാനാണ് രാജ്യത്തിന്റെ പോരാട്ടം- മോദി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

കശ്മീരികള്‍ക്ക് എതിരെയല്ല, കശ്മീരിനെ സംരക്ഷിക്കാനാണ് രാജ്യത്തിന്റെ പോരാട്ടം- മോദി

ജയ്പൂർ: കശ്മീരികൾക്ക് എതിരെയല്ല, കശ്മീരിനെ സംരക്ഷിക്കാനാണ് രാജ്യത്തിന്റെ പോരാട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ വിവിധയിടങ്ങളിൽ കശ്മീരികൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച അദ്ദേഹം ഇത്തരം അക്രമങ്ങൾ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്നും വ്യക്തമാക്കി. രാജസ്ഥാനിലെ ടോങ്കിൽ ബി.ജെ.പി. റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസങ്ങളിൽ കശ്മീരി യുവാക്കൾക്ക് നേരേ എന്താണുണ്ടായത്. ചെറുതാണെങ്കിലും വലുതാണെങ്കിലും ഇത്തരം അക്രമങ്ങൾ അംഗീകരിക്കാനാകില്ല. ഇതൊന്നും ഒരിക്കലും സംഭവിക്കാൻ പാടില്ല. കശ്മീരി യുവാക്കളും തീവ്രവാദത്തിന്റെ ഇരകളാണ്. കശ്മീരിലെ ഓരോ കുട്ടികളും ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പമാണ്- മോദി പറഞ്ഞു. പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ജവാന്മാർക്ക് അന്ത്യാഞ്ജലി അർപ്പിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗം ആരംഭിച്ചത്. തുടർന്ന് അദ്ദേഹം കശ്മീരികൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെയും അപലപിച്ചു. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തെ വിവിധഭാഗങ്ങളിൽ കശ്മീരി വിദ്യാർഥികളും യുവാക്കളും ആക്രമിക്കപ്പെട്ടിരുന്നു. ഡെറാഡൂൺ, ഹരിയാണ തുടങ്ങിയ മേഖലകളിൽനിന്ന് കശ്മീരികളെ വീടുകളിൽനിന്ന് ഇറക്കിവിടുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. ഇതിനെതുടർന്ന് കശ്മീരികൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പുവരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2tyh45p
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages