ഹൊഷംഗബാദ്: ട്രെയിനിൽനിന്ന് വീണ് അത്യാസന്ന നിലയിലായ യുവാവിനെയും ചുമലിലെടുത്ത് പോലീസുകാരൻ ഓടിയത് ഒന്നര കിലോമീറ്റർ. മധ്യപ്രദേശിലെ സിയോനി മാൽവയിലാണ് പോലീസുകാരന്റെ സമയോചിത പ്രവർത്തനത്തിലൂടെ ഒരു മനുഷ്യ ജീവൻ രക്ഷപ്പെടുത്തിയത്. രാവൺ പിപ്പൽഗഡിലാണ് ശനിയാഴ്ച രാവിലെ അജിത് എന്ന ഇരുപതുകാരൻ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് വീണത്. വീഴ്ചയിൽ ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തെക്കുറിച്ച് പ്രദേശവാസിയായ ഒരാൾ വിളിച്ചറിയിച്ചതിനെ തുടർന്നാണ് പോലീസ് കോൺസ്റ്റബിളായ പൂനം ബില്ലോറും ഡ്രൈവർ രാഹുൽ സക്കാലെയും സ്ഥലത്തെത്തിയത്. റെയിൽവേ ട്രാക്കിനു സമീപം ഗുരുതരമായി പരിക്കേറ്റ് മരണാസന്നനായി കിടക്കുകയായിരുന്ന അജിത്. സംഭവ സ്ഥലത്തേയ്ക്ക് വാഹനങ്ങളൊന്നും എത്തിച്ചേരുമായിരുന്നില്ല. യുവാവിനെ അടിയന്തിരമായി ആശുപത്രിയിൽ എത്തിക്കേണ്ടതിനാൽ ചുമലിലെടുത്ത് പോലീസ് ജീപ്പുവരെ നടക്കുക മാത്രമേ മാർഗമുണ്ടായിരുന്നുള്ളൂ. റേയിൽവേ ട്രാക്കിൽനിന്ന് ഏകദേശം ഒന്നര കിലോമീറ്റർ ദൂരെയായിരുന്നു പോലീസ് വാഹനം ഉണ്ടായിരുന്നത്. അവിടെവരെ പൂനം ബില്ലോർ ഓടുകയായിരുന്നു. വൈകാതെ ആശുപത്രിയിലെത്തിച്ച അജിത് ഇപ്പോൾ ഭോപ്പാലിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്. യുവാവിനെ ചുമലിലെടുത്ത് കോൺസ്റ്റബിൾ പൂനം ബില്ലോർ ഓടുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നാട്ടുകാരനായ ഒരാൾ ചിത്രീകരിച്ചതാണ് ഈ വീഡിയോ. പോലീസുകാരന്റെ കർത്തവ്യ നിർവഹണത്തെ പുകഴ്ത്തുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. Content Highlights:Madhya Pradesh Cop Carries Injured Man on Shoulder, Fall from Train
from mathrubhumi.latestnews.rssfeed https://ift.tt/2EbIanI
via
IFTTT
No comments:
Post a Comment