ദെഹ്റാദൂൺ: രാമക്ഷേത്രം അയോധ്യയിൽ എത്രയും വേഗം നിർമിക്കുമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. വിഷയത്തിൽ ബിജെപിയുടെ നിലപാട് വ്യക്തമാണ്. എന്നാൽ, നിലപാട് വ്യക്തമാക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി തയ്യാറാണോയെന്ന് അദ്ദേഹം ചോദിച്ചു. ഉത്തരാഖണ്ഡിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് പാർട്ടി ബൂത്ത്തല പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. കുഭമേള നടക്കുന്നതിനിടെ രാമക്ഷേത്ര നിർമാണം സംബന്ധിച്ച ആവശ്യം ഉയരുകയെന്നത് സ്വാഭാവികമാണ്. സുപ്രീംകോടതിയിലെ അഭിഭാഷകരെ ഉപയോഗിച്ച് രാമക്ഷേത്ര നിർമാണം തടസപ്പെടുത്താൻ കോൺഗ്രസ് ശ്രമിക്കുകയാണെന്ന് ബിജെപി അധ്യക്ഷൻ ആരോപിച്ചു. അയോധ്യ കേസ് പരിഗണിക്കുന്നത് ലോക്സഭാ തിരഞ്ഞെടുപ്പുവരെ മാറ്റിവെക്കണമെന്ന കപിൽ സിബലിന്റെ ആവശ്യം ചൂണ്ടിക്കാട്ടിയാണ് അമിത് ഷാ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്. കോടതിയിൽ ഈ ആവശ്യമുന്നയിച്ചത് ഏത് സാഹചര്യത്തിലാണെന്ന് കോൺഗ്രസ് വ്യക്തമാക്കണം. പരസ്പരം കലഹിക്കുന്ന പാർട്ടികൾ ഒത്തുചേർന്നാണ് മഹാസഖ്യം രൂപവത്കരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മോദിയെ ഒറ്റയ്ക്ക് നേരിടാൻ കഴിയാത്തതിനാലാണിത്. അഴിമതിയും ദാരിദ്ര്യവും രോഗങ്ങളും തുടച്ചുനീക്കാനാണ് മോദി ശ്രമിക്കുന്നത്. അതിനിടെ, മോദിയെ നീക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു. വാഗ്ദാനങ്ങൾ പാലിക്കാൻ മോദി സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കണം. ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് ബിജെപി. തന്നെപ്പോലെ സാധാരണ പ്രവർത്തകനായിരുന്ന ഒരാൾക്ക് പാർട്ടി അധ്യക്ഷനാകാൻ കഴിയുന്നതും ചായ വിൽപ്പനക്കാരന്റെ മകന് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാൻ കഴിയുന്നതും ബിജെപിയിൽ മാത്രമാണെന്നുംഅമിത് ഷാ പാർട്ടി പ്രവർത്തകരോട് പറഞ്ഞു. Content Highlights:Ram temple, Amit Shah, Congress
from mathrubhumi.latestnews.rssfeed http://bit.ly/2Gg257Q
via
IFTTT
No comments:
Post a Comment