എൻഡോസൾഫാൻ: ഇന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 3, 2019

എൻഡോസൾഫാൻ: ഇന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്മമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല പട്ടിണിസമരം നാലുനാൾ പിന്നിട്ടു. ഇരകളായ കുട്ടികളെ പ്രദർശിപ്പിച്ച് സമരംചെയ്യുന്നതു ശരിയല്ലെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ഞായറാഴ്ച രാവിലെ 10-ന് അമ്മമാർ സമരപ്പന്തലിൽനിന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്കു സങ്കടയാത്ര നടത്തും.അർഹരായവരെയെല്ലാം പട്ടികയിൽ ഉൾപ്പെടുത്തണമെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജനകീയമുന്നണിയുടെ നേതൃത്വത്തിൽ എട്ടുകുടുംബങ്ങൾ പട്ടിണിസമരം നടത്തുന്നത്. കഴിഞ്ഞദിവസം മന്ത്രിമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. സമരക്കാരുടെ ആവശ്യങ്ങൾ ചർച്ച ചെയ്തതായും സമരത്തിനുപിന്നിലെ താത്പര്യവും ലക്ഷ്യവും അറിയില്ലെന്നും മന്ത്രി ശൈലജ പറഞ്ഞു. കുട്ടികളെ സമരപ്പന്തലിൽ ഇരുത്തി കഷ്ടപ്പെടുത്തുന്നത് ശരിയല്ലെന്നും അവർ പറഞ്ഞു.മന്ത്രി കുറ്റബോധംകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് സമരംചെയ്യുന്ന പൊതുപ്രവർത്തക ദയാബായി പറഞ്ഞു. കുട്ടികളെ പ്രദർശിപ്പിക്കുകയല്ല, അവരുടെ ദയനീയസ്ഥിതി ലോകത്തിന്‌ കാണിച്ചുകൊടുക്കുകയാണ്. ഇങ്ങനെയും കുറെ കുട്ടികൾ ഇവിടെ ജീവിക്കുന്നുണ്ടെന്ന് എല്ലാവരും അറിയട്ടേയെന്നും അവർ കൂട്ടിച്ചേർത്തു.മുമ്പ് മൂന്നുതവണ എൻഡോസൾഫാൻ ഇരകളായവർ സെക്രട്ടറിയേറ്റിനുമുന്നിൽ സമരം നടത്തിയിരുന്നു. അന്ന് പിന്തുണയറിയിച്ച സി.പി.എം. ഇപ്പോൾ ചുവടുമാറ്റുകയാണെന്ന് ജനകീയമുന്നണി ആരോപിച്ചു. എൻഡോസൾഫാൻ ദുരന്തബാധിതരും കുഞ്ഞുങ്ങളും ദയാബായിയും നടത്തുന്ന സമരത്തെ അധിക്ഷേപിച്ച മന്ത്രി ശൈലജ പ്രസ്താവന തിരുത്തി മാപ്പുപറയണമെന്ന് സമരസഹായസമിതി ചെയർമാൻ എം. ഷാജർഖാൻ, കൺവീനർ കെ. സന്തോഷ് എന്നിവർ ആവശ്യപ്പെട്ടു.നാലുദിവസമായി നിരാഹാരമനുഷ്ഠിക്കുന്ന ദയാബായിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പോലീസ് വിവരം ശേഖരിച്ചു. ഇതിനിടെ, മുന്നണി സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണന് ശനിയാഴ്ച രാവിലെ സമരപ്പന്തലിന്‌ സമീപംവെച്ച് ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റു.ദുരിതബാധിതർക്കൊപ്പം -കോടിയേരിഎൻഡോസൾഫാൻ ദുരിതബാധിതർക്കൊപ്പമാണ് ഇടതുമുന്നണിയെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. മന്ത്രി ശൈലജയുടെ പ്രസ്താവന ഏതുസാഹചര്യത്തിലാണെന്നോ എന്താണെന്നോ കൃത്യമായി അറിയില്ല. സർക്കാർ ദുരിതബാധിതരെ സഹായിക്കാനുള്ള പദ്ധതികളും നിലപാടുമാണ് സ്വീകരിച്ചിട്ടുള്ളത്. സമരം അവകാശമാണ്. അതിനെ തള്ളിപ്പറയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.


from mathrubhumi.latestnews.rssfeed http://bit.ly/2UCazKl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages