കൊച്ചി: പ്രഥമ പ്രോ വോളിബോൾ ലീഗിലെ ആദ്യ ജയം കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന്. ശനിയാഴ്ച നടന്ന മത്സരത്തിൽ യു മുംബാ വോളിയെ ഒന്നിനെതിരേ നാലു സെറ്റുകൾക്കാണ് ബ്ലൂ സ്പൈക്കേഴ്സ് തകർത്തത്. സ്കോർ: (15-11, 15-13, 15-8, 15-10, 5-15) ഡേവിഡ് ലീ, ഉഗ്രപാണ്ഡ്യൻ, എസ്. പ്രഭാകരൻ എന്നിവരടങ്ങിയ ടീം മുംബൈയെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. മികച്ച ഒത്തിണക്കം കാണിച്ച കൊച്ചി ടീം തുടരെ നാലു സെറ്റുകൾ വിജയിച്ച് മത്സരം വരുതിയിലാക്കിയിരുന്നു. ഇതോടെ കോച്ച് ഡേവിഡ് ലീ അടക്കമുള്ള താരങ്ങളെ പിൻവലിച്ചു. ഇതിനു ശേഷം നടന്ന അഞ്ചാം സെറ്റ് മാത്രമാണ് കൊച്ചി ടീമിന് നഷ്ടമായത്. ഇന്ത്യൻ താരം ഉഗ്രപാണ്ഡ്യനാണ് കളിയിലെ താരം. മറുവശത്ത് ദീപേഷ് സിൻഹയുടെ നേതൃത്വത്തിലിറങ്ങിയ ടീമിന് കൊച്ചിക്കെതിരേ കാര്യമായൊന്നും ചെയ്യാനായില്ല. അവരുടെ ലിബറോ അക്ഷയ് തീർത്തും നിറംമങ്ങി. Content Highlights:Pro Volleyball League kochi Blue Spikers beat U Mumba Volley
from mathrubhumi.latestnews.rssfeed http://bit.ly/2TwEOCw
via
IFTTT
No comments:
Post a Comment