തിരുവനന്തപുരം: ഇന്ത്യയിൽ ഹ്യുമനോയിഡ് റോബോട്ടിനെ സേവനത്തിനുപയോഗിക്കുന്നആദ്യ പോലീസ് സേനയായി മാറിയിരിക്കുകയാണ് കേരള പോലീസ്. കെപി-ബോട്ട് എന്നു പേരിട്ടിരിക്കുന്ന റോബോട്ടിന്റെ സേവനം വഴുതക്കാട്ടെ കേരള പോലീസ് ആസ്ഥാനത്തിലൽ ഇന്ന് മുതൽ ലഭ്യമാവും. എഡിജിപി മനോജ് എബ്രഹാം റോബോട്ടിന്റെ പ്രത്യേകതകൾ വിവരിച്ചു കൊണ്ട് റോബോട്ടിനെ മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചു. "സാങ്കേതിക വിദ്യയിൽകേരള പോലീസ് ഇന്ത്യയിൽ തന്നെ മുന്നിൽ നിൽക്കുന്നതാണ്. കേരള പോലീസ് ഇന്ത്യയിൽ ആദ്യമായി ഹ്യുമനോയിഡ് റോബോട്ടിനെ അവതരിപ്പിച്ചിരിക്കുകയാണ്. പോലീസ് ആസ്ഥാനത്തെ റിസപ്ഷൻ ഡെസ്ക് ആയാണ് റോബോട്ട് പ്രവർത്തിക്കുക", എ.ഡി.ജി.പി.മനോജ് എബ്രഹാം കെപി-ബോട്ടിന്റെ പ്രത്യേകതകൾ വിശദീകരിച്ചു കൊണ്ട് പറഞ്ഞു. റോബോട്ടിന്റെ പ്രധാന ദൗത്യം സന്ദർശകരെ സ്വീകരിക്കലാണെങ്കിലും വെറുമൊരു റിസപ്ഷനിസ്റ്റ് മാത്രമല്ല കെപി-ബോട്ട്. ഒരു കുറ്റവാളി പോലീസ് ആസ്ഥാനത്തെത്തുകയാണെങ്കിൽ തിരിച്ചറിഞ്ഞ് കുറ്റവാളിയെ തടയാനുള്ള ശേഷി ഈ റോബോട്ടിനുണ്ട്. റോബോട്ടിന്റെ ഉള്ളിൽ കാമറ ഘടിപ്പിച്ചിട്ടുണ്ട്. മുഖം തിരിച്ചറിഞ്ഞ് ഡിജിപി അടക്കമുള്ള പോലീസ് മേധാവികളെ സല്ല്യൂട്ട് ചെയ്യാൻ ഈ റോബോട്ടിനു കഴിയും. പരിശീലിപ്പിച്ചാൽ റോബോട്ടിനു കൂടുതൽ കാര്യങ്ങൾ ചെയ്യാനാകുമെന്ന പ്രത്യേകതയുമുണ്ട്. ഗതാഗതം നിയന്ത്രിക്കാനും ബോംബ്തിരിച്ചറിഞ്ഞ് നിർവ്വീര്യമാക്കുന്ന ബോംബ് സ്ക്വാഡിൽഎങ്ങനെ റോബോട്ടിനെ ഉപയോഗിക്കാമെന്നും പരിശോധിച്ചു വരികയാണ്. ഭാഷ ഇംഗ്ലീഷാണെങ്കിലും റോബോട്ടിനെ മലയാളം പഠിപ്പിക്കാമെന്നാണ് പ്രതീക്ഷയെന്നും എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.
from mathrubhumi.latestnews.rssfeed http://bit.ly/2Ek3ngR
via
IFTTT
No comments:
Post a Comment