ഭീകരവാദത്തെ നേരിടാൻ ഉറ്റസുഹൃത്തായ ഇന്ത്യയെ സഹായിക്കും- ഇസ്രായേൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

ഭീകരവാദത്തെ നേരിടാൻ ഉറ്റസുഹൃത്തായ ഇന്ത്യയെ സഹായിക്കും- ഇസ്രായേൽ

ന്യൂഡൽഹി: ഭീകരവാദം നേരിടാൻ ഇന്ത്യയ്ക്ക് ഉപാധികളില്ലാത്ത പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്ന് ഇസ്രയേൽ. ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി ഡോ. റോൺ മാൽക്കയാണ് പിന്തുണ വാഗ്ദാനംചെയ്ത് രംഗത്തെത്തിയതെന്ന് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ഇന്ത്യയും ഇസ്രയേലും മാത്രമല്ല, ലോകം മുഴുവൻ നേരിടുന്ന വിപത്താണ് ഭീകരവാദമെന്ന് ഇസ്രയേൽ സ്ഥാനപതി പി.ടി.ഐ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഭീകരവാദം നേരിടുന്നതിൽ ഉറ്റസുഹൃത്തായ ഇന്ത്യയെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തിൽ സാങ്കേതികവിദ്യയും വിവരങ്ങളും പങ്കുവെക്കാൻ തയ്യാറാണ്. വിലപ്പെട്ട സുഹൃത്തായ ഇന്ത്യയെ സഹായിക്കേണ്ടതുണ്ട്. ഇന്ത്യയുമായുള്ള സഹകരണവും ബന്ധവും ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു തന്നോട് പറഞ്ഞുവെന്നുംമാൽക്കെ വ്യക്തമാക്കി. Content Highlights;Pulwama Terror Attacks, Israel, India


from mathrubhumi.latestnews.rssfeed http://bit.ly/2IlUur6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages