രാഷ്ട്രീയ പാര്‍ട്ടികള്‍ സമൂഹത്തില്‍ വെറുപ്പ് വളര്‍ത്തുന്നു; ഇരട്ടക്കൊലപാതകത്തെ അപലപിച്ച് ദയാബായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

രാഷ്ട്രീയ പാര്‍ട്ടികള്‍ സമൂഹത്തില്‍ വെറുപ്പ് വളര്‍ത്തുന്നു; ഇരട്ടക്കൊലപാതകത്തെ അപലപിച്ച് ദയാബായി

കാസര്‍ഗോഡ്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തെ അപലപിച്ച് സാമൂഹ്യ പ്രവര്‍ത്തക ദയാബായി. കാസര്‍ഗോഡ് നടന്നത് അതിദാരുണമായ കൊലപാതകമാണ്. ഒരാളെ 18 വെട്ട് വെട്ടി എങ്ങനെ കൊല്ലാന്‍ കഴിയുന്നുവെന്നും ദയാബായി ചോദിച്ചു.

രാഷ്ട്രീയ പാര്‍ട്ടികള്‍ സമൂഹത്തില്‍ വെറുപ്പ് വളര്‍ത്തുകയാണ് ചെയ്യുന്നത്. അതിനാല്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കൊലപാതകങ്ങളില്‍ ഉത്തരവാദിത്തമുണ്ട്. കേരളത്തില്‍ മാനുഷിക മൂല്യങ്ങള്‍ തകര്‍ന്നുവെന്നാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നതെന്നും ദയാബായി ആലുവയില്‍ പറഞ്ഞു.

പെരിയ കല്യോട്ടുള്ള സ്വദേശികളായ കൃപേഷ്, ശരത് ലാല്‍ എന്നിവരെയാണ് ഞായറാഴ്ച വൈകിട്ട് വെട്ടിക്കൊന്നത്. കാറില്‍ എത്തിയ അക്രമി സംഘം യുവാക്കളെ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നു. മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക സൂചന. സി.പി.എം പ്രാദേശിക നേതാക്കളെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്. ഇതിന്റെ പ്രതികാരമാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. സംഭവുമായി ബന്ധപ്പെട്ട് സി.പി.എം ലോക്കല്‍ കമ്മറ്റി അംഗം പീതാംബരനെ അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെ കസ്റ്റഡിയില്‍ എടുത്ത പീതാംബരനെ വൈകുന്നേരം ആറ് മണിയോടെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും. പ്രതികള്‍ സഞ്ചരിച്ച സൈലോ കാറും ഉടമ സജി ജോര്‍ജും കസ്റ്റഡിയിലായിട്ടുണ്ട്.



from mangalam.com http://bit.ly/2NcqmNo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages