പുല്‍വാമ ആക്രമണം 'സുവര്‍ണാവസരം'; ദേശീയ വികാരം വോട്ടാക്കി മാറ്റണമെന്ന് ബി.ജെ.പി നേതാവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

പുല്‍വാമ ആക്രമണം 'സുവര്‍ണാവസരം'; ദേശീയ വികാരം വോട്ടാക്കി മാറ്റണമെന്ന് ബി.ജെ.പി നേതാവ്

വഡോദര: പുല്‍വാമ ആക്രമണം വോട്ടാക്കി മാറ്റണമെന്ന് ബി.ജെ.പി നേതാവ്. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന ദേശീയ വികാരം വോട്ടാക്കി മാറ്റണമെന്ന് ബി.ജെ.പി നേതാവ് ഭാരത് പാണ്ഡ്യ പ്രവര്‍ത്തരോട് ആവശ്യപ്പെട്ടു. വഡോദരയില്‍ ബി.ജെ.പിയുടെ ബൂത്ത് തല യോഗത്തില്‍ സംസാരിക്കുകയായിരുന്നു പാണ്ഡ്യ.

ജമ്മു കശ്മീരില്‍ സംഭവിച്ച ആക്രമണം നിങ്ങള്‍ ദൃശ്യങ്ങള്‍ കാണണം. എല്ലാ അഭിപ്രായ ഭിന്നതകളും മാറ്റിവച്ച് ദേശീയതയെന്ന വികാരത്തില്‍ ജനങ്ങള്‍ ഒരുമിക്കുകയാണ്. റാലികളിലൂടെയും പ്രതിഷേധങ്ങളിലൂടെയും ജനങ്ങള്‍ രാജ്യത്തോടുള്ള അവരുടെ സ്‌നേഹം പ്രകടിപ്പിക്കുകയാണ്. മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് മുംബൈയില്‍ ഭീകരാക്രമണമുണ്ടായപ്പോള്‍ എന്തുതരം അന്തരീക്ഷമാണ് അന്നുണ്ടായിരുന്നത്. പാര്‍ലമെന്റില്‍ എന്തുതരം പ്രശ്‌നങ്ങളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. പ്രദേശവാസികള്‍ തീവ്രവാദികള്‍ക്ക് സഹായം ചെയ്തു നല്‍കുന്നുണ്ടെങ്കില്‍ അവരെയും സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്ത് അന്വേഷണത്തിന്റെ ഭാഗമാക്കണമെന്നായിരുന്നു ഉയര്‍ന്നുവന്ന ചര്‍ച്ചകള്‍.

എന്നാല്‍ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഒട്ടേറെ നടപടികള്‍ ഇതിനകം കൈക്കൊണ്ടു കഴിഞ്ഞു. പാക്കിസ്ഥാനെതിരെ എന്തു നടപടിയാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് കാണാന്‍ രാത്രി വൈകിയും രാജ്യത്തെ പൗരന്‍മാര്‍ ഉണര്‍ന്നിരിക്കുകയാണ്. ഇതാണ് രാജ്യത്തെ ഇപ്പോഴത്തെ വികാരം. ദേശീയതയെന്ന വികാരത്തോടെ രാജ്യം മുഴുവന്‍ ഐക്യത്തോടെ ഒരുമിച്ച് നില്‍ക്കുകയാണ്. ഈ ഐക്യത്തെ വോട്ടാക്കി മാറ്റുകയെന്നത് നമ്മുടെ കര്‍ത്തവ്യമാണ്-പാണ്ഡ്യ പറഞ്ഞു.



from mangalam.com http://bit.ly/2IpBiZn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages