ചെന്നൈ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി തമിഴ് സൂപ്പര്‍താരം രജനികാന്ത്. ഒരു പാര്‍ട്ടിയെയും പിന്തുണക്കാനില്ലെന്നും രജനീകാന്ത് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ പ്രധാന ജനകീയ വിഷയങ്ങളിലാണ് താനിപ്പോള്‍ ശ്രദ്ധയൂന്നുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് രജനി മക്കള്‍ മന്‍ട്രം പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഇത്തവണ മത്സരിക്കാനില്ലെന്നും രജനീകാന്ത് വ്യക്തമാക്കി.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രജനീകാന്ത് മത്സരിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതോടെ താരത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനവും വൈകിയേക്കും എന്നും സൂചനയുണ്ട്.
''ഇത്തവണ ഞാന്‍ മത്സരിക്കാനില്ല, ഒരു പാര്‍ട്ടിയും പ്രചാരണത്തിനായി എന്റെ ചിത്രമോ, എന്റെ സംഘടനയുടെ ലോഗോയോ ഉപയോഗിക്കാന്‍ പാടില്ല'' രജനീകാന്ത് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. അതേസമയം ഈ തിരഞ്ഞെടുപ്പില്‍ ഛിഹ്നവും ചിത്രവും പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മറുപാളയത്തില്‍ കമല്‍ഹാസന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് രജനികാന്ത് നിലപാട് എടുത്തത്.
from mangalam.com http://bit.ly/2GqR18E
via IFTTT
No comments:
Post a Comment