എൽഡി ക്ലാർക്ക് പരീക്ഷ എഴുതാൻ വേണ്ടിയാകരുത് വിദ്യാഭ്യാസം -എം.വി.ശ്രേയാംസ്‌ കുമാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

എൽഡി ക്ലാർക്ക് പരീക്ഷ എഴുതാൻ വേണ്ടിയാകരുത് വിദ്യാഭ്യാസം -എം.വി.ശ്രേയാംസ്‌ കുമാർ

കൊച്ചി: സർക്കാർ ജോലി മാത്രം ലക്ഷ്യം വെച്ചുകൊണ്ടാകരുത് വിദ്യാഭ്യാസമെന്ന് മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ. എൽഡി ക്ലാർക്ക് പരീക്ഷ എഴുതാൻ വേണ്ടിയാണ് പഠിക്കുന്നതെന്ന ധാരണ വിദ്യാർഥികളിൽ ഉണ്ടാക്കുന്നതിൽ രക്ഷിതാക്കൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമൂഹത്തിനും പങ്കുണ്ട്. ഒരു പ്രത്യേക കാലഘട്ടത്തിൽ തുടങ്ങി അവസാനിക്കുന്ന പ്രക്രിയയല്ല വിദ്യാഭ്യാസം. അത് ഒരു മനുഷ്യന്റെ അവസാന ശ്വാസം വരെ തുടരുന്നതാണ്. ക്ലാസ് മുറിയിലെ പഠനത്തിനും ഗ്രേഡുകൾക്കുമപ്പുറം വിദ്യാർഥിയെ ജീവിതയാഥാർത്ഥ്യങ്ങൾ നേരിടാൻ പഠിപ്പിക്കുന്നതാകണം വിദ്യാഭ്യാസം. കൊച്ചിയിൽ മാതൃഭൂമി-ഫെയർ ഫ്യൂച്ചർ ഓവർസീസ് എഡ്യുക്കേഷൻ എക്സ്പോ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. നമ്മുടെ വിദ്യാർഥികൾക്ക് ലോകം പിടിച്ചടക്കാനുള്ള കഴിവുകളുണ്ട്. അത് മനസിലാക്കാത്തത് കുട്ടികളും രക്ഷിതാക്കളും എഡ്യുക്കേഷൻ സിസ്റ്റവും മാത്രമാണ്. സ്വന്തം ഇഷ്ടപ്രകാരം തങ്ങളുടെ ഭാവി തീരുമാനിക്കാൻ കുട്ടികൾക്ക് അവകാശമില്ല. സ്നേഹക്കൂടുതൽ കൊണ്ടാകാം, തങ്ങളുടെ മക്കൾ ഡോക്ടറാകണമെന്നോ എൻജിനീയറാകണമെന്നോ രക്ഷിതാക്കളാണ് തീരുമാനിക്കുന്നത്. തങ്ങളുടെ ജീവിതത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കേണ്ടത് കുട്ടികൾ തന്നെയാണ്. രക്ഷിതാക്കൾ അവരുടെ വഴികാട്ടികളാവുകയാണ് വേണ്ടത്. കാനഡയിലെ വിദ്യാഭ്യാസ സാധ്യതകളെ കുറിച്ചാണ് മാതൃഭൂമി-ഫെയർ ഫ്യൂച്ചർ ഓവർസീസ് എഡ്യുക്കേഷൻ എക്സ്പോയുടെ കൊച്ചിയിലെ സെമിനാർ. വിദ്യാർഥികൾക്ക് വിവിധ കനേഡിയൻ യൂണിവേഴ്സിറ്റികളെ കുറിച്ചും കോഴ്സുകളെ കുറിച്ചും മനസ്സിലാക്കാനും തിരഞ്ഞെടുക്കാനുമുള്ള അവസരം ഓവർസീസ് എഡ്യുക്കേഷൻ എക്സ്പോയിൽ ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികളും രക്ഷിതാക്കളുമായി 1500ഓളം പേരാണ് എക്സ്പോയ്ക്ക് എത്തിയത്. കാനഡയിലെ പഠനാവസരങ്ങളെ കുറിച്ച് ഫെയർ ഫ്യൂച്ചർ മാനേജിങ് ഡയറക്ടർ ഡോ. എസ്.രാജ് സെമിനാറിൽ സംസാരിച്ചു. വിദേശരാജ്യത്തെ പഠനവും ജോലിയുമെന്ന കേവല ആകർഷണമാകരുത് വിദേശവിദ്യാഭ്യാസം തിരഞ്ഞെടുക്കാനുള്ള കാരണമെന്നും തങ്ങൾക്കെന്താണ് വേണ്ടതെന്ന് തിരിച്ചറിയുകയും അതിനുള്ള മികച്ച അവസരം എവിടെയെന്ന് കണ്ടെത്തുകയും ചെയ്ത ശേഷമാകണം തിരഞ്ഞെടുപ്പെന്നും ഡോ. എസ്.രാജ് പറഞ്ഞു. Content Highlights: Mathrubhumi-Fair Future Overseas Education Expo


from mathrubhumi.latestnews.rssfeed http://bit.ly/2Gu4FrQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages