ആദായ നികുതി ഒഴിവു പരിധി അഞ്ച് ലക്ഷമാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 1, 2019

ആദായ നികുതി ഒഴിവു പരിധി അഞ്ച് ലക്ഷമാക്കി

ന്യൂഡൽഹി: ആദായ നികുതി പരിധി അഞ്ചുലക്ഷമാക്കി ഉയർത്തി. നിലവിൽ 2.5 ലക്ഷമായിരുന്നു നികുതിയൊഴിവിനുള്ള പരിധി. ശമ്പള വരുമാനക്കാർക്കും പെൻഷൻകാർക്കും മറ്റ് ചെറിയ വരുമാനക്കാർക്കും ഇത് ഗുണം ചെയ്യും. 80 സിപ്രകാരമുള്ള ഇളവ് ഒന്നര ലക്ഷം രൂപയിൽ തുടരും. ഇതോടെ ആറര ലക്ഷം രൂപവരെയുള്ളവർക്ക് ആദായ നികുതി നൽകേണ്ടതില്ല. പ്രതിവർഷം 2.4 ലക്ഷംവരെ വീട്ടുവാടക നൽകുന്നവരെയും നികുതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്റ്റാൻഡേർഡ് ഡിഡക്ഷൻ 40,000ത്തിൽനിന്ന് 50,000 രൂപയാക്കി. ആദായ നികുതി പരിധി ഉയർത്തിയതോടെ മൂന്നുകോടി ജനങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കും. ആദായ നികുതി റീഫണ്ട് ഒരു ദിവസത്തിനുള്ളിൽ നൽകാനുള്ള പദ്ധതിയും സർക്കാർ ആവിഷ്കരിച്ചതായി മന്ത്രി പ്രഖ്യാപിച്ചു. ഇൻഫോസിസാണ് ഇതിനുള്ള സാങ്കേതിക സഹായം നൽകുന്നത്.


from mathrubhumi.latestnews.rssfeed http://bit.ly/2MHShEJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages