ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കൂറു പുലർത്തുന്ന ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി കോൺഗ്രസ്. അത്തരം ഉദ്യോഗസ്ഥരെ നിരീക്ഷിച്ചുവരികയാണെന്നും അവർക്ക് തിരിച്ചടികൾ നേരിടേണ്ടിവരുമെന്നും കോൺഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞു. റഫാൽ ഇടപാടിൽ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ രാജീവ് മെഹർഷി മോദി സർക്കാരിനെ കുറ്റവിമുക്തമാക്കാൻ ശ്രമം നടത്തുന്നതായി വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പുകൾ വരികയും പോകുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥർ മനസ്സിലാക്കണം. ചിലപ്പോൾ ഞങ്ങൾ പ്രതിപക്ഷത്തായിരിക്കും ചിലപ്പോൾ ഭരണപക്ഷത്തും. പ്രധാനമന്ത്രിയോട് അതിരുകവിഞ്ഞ കൂറും വിധേയത്വവും കാട്ടുന്ന ഉദ്യോഗസ്ഥരെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. മറ്റെന്തിനേക്കാളും ഭരണഘടനയാണ് വലുതെന്ന് അവർ ഓർമിക്കണം- കപിൽ സിബൽ പറഞ്ഞു. റഫാൽ ഇടപാട് നടക്കുന്ന കാലത്ത് ഇപ്പോഴത്തെ സിഎജി ആയ രാജീവ് മെഹർഷി ആയിരുന്നു ഫൈനാൻസ് സെക്രട്ടറി. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് റഫാൽ ഇടപാടുകൾ മുഴുവൻ നടന്നത്. ഇപ്പോൾ അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കുന്ന സിഎജി റിപ്പോർട്ട് സർക്കാരിനെ പൂർണമായും കുറ്റവിമുക്തമാക്കാനാണ് ശ്രമിക്കുകയെന്നും സിബൽ ആരോപിച്ചു. താൻ ഫൈനാൻസ് സെക്രട്ടറിയായിരുന്ന കാലത്ത് നടന്ന ഇടപാടിനെക്കുറിച്ച് എങ്ങനെയാണ് രാജീവ് മെഹർഷി അന്വേഷണം നടത്തുകയെന്നും കപിൽ സിബൽ ചോദിച്ചു. അഴിമതി നിറഞ്ഞതാണ് റഫാൽ ഇടപാട്. ഇതുമായി ബന്ധപ്പെട്ട് ശരിയായ അന്വേഷണം നടക്കണം.തിങ്കളാഴ്ച സമർപ്പിക്കാനിരിക്കുന്ന സിഎജി റിപ്പോർട്ടിൽ എന്തൊക്കെയാണുള്ളതെന്ന് സർക്കാരിന് മുൻകൂട്ടി അറിയാമെന്നും അദ്ദേഹം പറഞ്ഞു. Content Highlights:cag saving Modi government, rafale scam, congress, Rajiv mehrishi
from mathrubhumi.latestnews.rssfeed http://bit.ly/2E2JHxL
via
IFTTT
No comments:
Post a Comment