ഹുബ്ബള്ളി: കർണാടകത്തിലെ കോൺഗ്രസ് - ജെ.ഡി (എസ്) സർക്കാരിനെതിരെ രൂക്ഷ വിമർശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കർണാടകത്തിൽ ഓരോ ദിവസവും നടക്കുന്ന രാഷ്ട്രീയ നാടകങ്ങൾ രാജ്യം മുഴുവൻ കണ്ടുകൊണ്ടിരിക്കുകയാണെന്ന് ഹുബ്ബള്ളിയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. കസേര സംരക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് എല്ലാവരും. എം.എൽ.എമാർ ഹോട്ടലിൽ ഏറ്റുമുട്ടുന്നു. അധികാരത്തിനുവേണ്ടി കുപ്പികൊണ്ട് തലയ്ക്കടിക്കുന്നു. കോൺഗ്രസ് നേതാക്കളിൽനിന്ന് കസേര സംരക്ഷിക്കാനാണ് മുഖ്യമന്ത്രി കുമാരസ്വാമി ഊർജം മുഴുവൻ ചിലവഴിക്കുന്നത്. എല്ലാ ദിവസവും അദ്ദേഹം വെല്ലുവിളികൾ നേരിടുന്നു. പൊതുവേദിയിൽ കരയേണ്ടിവരുന്നു. നിസ്സഹായാവസ്ഥയിലുള്ള സർക്കാരാണ് കർണാടകത്തിലുള്ളത്. ഇത്തരത്തിലുള്ള സർക്കാർ രാജ്യത്തുണ്ടാകാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അധികാരത്തിനുവേണ്ടി തമ്മിലടിക്കുന്നതുകണ്ട് ലോകം ചിരിക്കും. ശക്തമായ സർക്കാർ അധികാരത്തിൽ വരുന്നതിനുവേണ്ടി ജനങ്ങൾ വോട്ടുചെയ്യണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. Content Highlights:PM Narendra Modi, Karnataka
from mathrubhumi.latestnews.rssfeed http://bit.ly/2WPZ2ct
via
IFTTT
No comments:
Post a Comment