കേരളത്തിന്റെ മുന്‍ രഞ്ജി ട്രോഫി നായകന്‍ അശോക് ശേഖര്‍ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 11, 2019

കേരളത്തിന്റെ മുന്‍ രഞ്ജി ട്രോഫി നായകന്‍ അശോക് ശേഖര്‍ അന്തരിച്ചു

കണ്ണൂർ: ഫുട്ബോൾ കുടുംബത്തിൽ നിന്നും ക്രിക്കറ്റ് പിച്ചിലെത്തി കേരളത്തിന്റെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടീം നായകനായ അശോക് ശേഖർ (73) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. കേരളത്തിന്റെ സന്തോഷ് ട്രോഫി ഫുട്ബോൾ താരങ്ങളായയ സി.എം. ചിദാനന്ദന്റെയും സി.എം. തീർഥാനന്ദന്റെയും ഇളയ സഹോദരനാണ്. ചിദാനന്ദനും തീർഥാനന്ദനും 2017ലാണ് മരിച്ചത്. വിക്കറ്റ്കീപ്പർ ബാറ്റ്സ്മാനായിരുന്ന അശോക് ശേഖർ 1970-71, 72-73, 74-75 സീസണുകളിലാണ് കേരള ടീമിനെ നയിച്ചത്. പതിനൊന്ന് മത്സരങ്ങളിൽ ടീമിനെ നയിച്ചു. ഇതിൽ ഒരു മത്സരത്തിൽ മാത്രമാണ് ജയം സമ്മാനിക്കാനായത്. 1971ൽ കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആന്ധ്രയെയാണ് കേരളം പരാജയപ്പെടുത്തിയത്. 1975ൽ കർണാടകയ്ക്കെതിരേയായിരുന്നു നായകനായ അവസാന മത്സരം. കേരളത്തിനുവേണ്ടി 35 ഫസറ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച അശോക് ശേഖർ 68 ഇന്നിങ്സുകളിൽ നിന്നായി 808 റൺസാണ് നേടിയത്. 49 റൺസാണ് ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. 1997-98, 98-99 സീസണുകളിൽ ബി.സി.സി.ഐയുടെ മാച്ച് റഫറിയായിരുന്നു. എസ്.ബി.ടിയിൽ ഉദ്യോഗസ്ഥനായിരുന്നു. പരേതരായ കണ്ണൂർ ചെറ്റിയാറക്കുളം ചെറുവാരി ശേഖരന്റെയും മഠത്തിൽ കല്ല്യാണിയുടെ മകനായി 1946 ഫെബ്രുവരി ഒന്നിനായിരുന്നു ജനനം. മൂന്ന് രണ്ട് സഹോദരന്മാരും ഫുട്ബോളിന്റെ വഴിയേ പോയപ്പോൾ അശോക് മാത്രമാണ് വഴിമാറി ക്രിക്കറ്റിന്റെ ലോകത്തെത്തിയത്. മൂത്ത രണ്ട് സഹോദരന്മാരും ഒന്നിച്ചാണ് കേരളത്തിനുവേണ്ടി സന്തോഷ് ട്രോഫി കളിച്ചത്. ബാലൻ പണ്ഡിറ്റിന്റെ ശിഷ്യനായിരുന്നു അശോക് ശേഖർ. സജിനിയാണ് ഭാര്യ. മക്കൾ: അമിത് (ഓസ്ട്രേലിയ), അഖിലേഷ് (ചെന്നൈ), അവിനാശ് (ദുബായ്). മരുമക്കൾ: സബിത, അങ്കിത, നീരജ. സംസ്കാരം തിങ്കളാഴ്ച കണ്ണൂരിൽ. Content Highlights:Ashok Sekhar Kerala Cricket Team Captain


from mathrubhumi.latestnews.rssfeed http://bit.ly/2BvHOYO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages