ഹെല്‍മെറ്റ് എവിടെ? ഉപദേശങ്ങളുമായി റോഡില്‍ കിരണ്‍ബേദിയുടെ എന്‍ട്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 12, 2019

ഹെല്‍മെറ്റ് എവിടെ? ഉപദേശങ്ങളുമായി റോഡില്‍ കിരണ്‍ബേദിയുടെ എന്‍ട്രി

പുതുച്ചേരി: തിരക്കേറിയ റോഡിൽ വാഹനങ്ങൾ കൈകാണിച്ചയാളെ കണ്ട് യാത്രക്കാർ അമ്പരന്നു.പോലീസ് കൈകാണിച്ചാൽ പോലും നിർത്താതിരുന്ന പലരും വാഹനങ്ങൾ നിർത്തി. അവർ നൽകിയ ഉപദേശങ്ങൾ സ്വീകരിച്ചു. ഹെൽമെറ്റില്ലാതെ യാത്രചെയ്യില്ലെന്ന് ഉറപ്പുംനൽകി. പുതുച്ചേരിയിലെ തിരക്കേറിയ റോഡിലായിരുന്നു കഴിഞ്ഞദിവസം വ്യത്യസ്തമായ ട്രാഫിക് ബോധവത്കരണം നടന്നത്. പുതുച്ചേരി ലെഫ്. ഗവർണർ കിരൺബേദിയാണ് നേരിട്ട് റോഡിലിറങ്ങി യാത്രക്കാർക്ക് ബോധവത്കരണം നൽകിയത്. ഇതിനുശേഷം താൻ നടത്തിയ പരിശോധനയുടെ വീഡിയോയും അവർ ട്വിറ്ററിലൂടെ പങ്കുവെച്ചു. ഹെൽമെറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഓടിച്ചവരെയും അധികയാത്രക്കാരെ കയറ്റിയ ഓട്ടോറിക്ഷാ ഡ്രൈവർമാരെയുമാണ് കിരൺബേദി കൈകാണിച്ച് നിർത്തിയത്. ഹെൽമെറ്റ് ഇല്ലാത്തവരോട് ഹെൽമെറ്റ് എവിടെയെന്ന് ചോദിച്ച ഗവർണർ ഹെൽമെറ്റ് ഇല്ലെങ്കിൽ അപകടം ക്ഷണിച്ചവരുത്തുകയാണെന്ന മുന്നറിയിപ്പും നൽകി. അധികയാത്രക്കാരെ കയറ്റിയ വാഹനങ്ങളിൽനിന്ന് അവരെ ഇറക്കിയശേഷമാണ് കിരൺബേദി യാത്ര തുടരാൻ അനുവദിച്ചത്. പിന്നീട് സമീപത്തുണ്ടായിരുന്ന പോലീസുകാരോട് ഓരോ യാത്രക്കാരനോടും നേരിട്ട് സംസാരിക്കാനും ആവശ്യപ്പെട്ടു. വാഹനം ഓടിക്കുന്നവർ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പോലീസിന് നിർദേശം നൽകി. അധികയാത്രക്കാരെ കയറ്റിയ വാഹനങ്ങളിൽനിന്ന് അവരെ ഇറക്കിയശേഷമാണ് കിരൺബേദി യാത്ര തുടരാൻ അനുവദിച്ചത്. നേരത്തെ കിരൺ ബേദി പുതുച്ചേരിയിലൂടെ കാറിൽ സഞ്ചരിച്ച് ട്രാഫിക് സംവിധാനത്തിലെ പോരായ്മകൾ കണ്ടെത്തിയതും വാർത്തയായിരുന്നു. ഇതിനുപിന്നാലെയാണ് ദേശീയ റോഡ് സുരക്ഷാ വാരാചരണത്തോട് അനുബന്ധിച്ച് ലെഫ്. ഗവർണർ വീണ്ടും റോഡിലിറങ്ങിയത്. When there's no culture of wearing a helmet in Puducherry and its CM keeps stalling enforcement & every 3rd day there's a fatal accident, due to non wearing of a helmet,where does one begin?Giveup or take it in one's own hands as well,alongside challenging enforcement agencies? pic.twitter.com/VQAUbYgUdU — Kiran Bedi (@thekiranbedi) February 10, 2019 Content Highlights:puducherry governor kiran bedi stops motorists for traffic awareness


from mathrubhumi.latestnews.rssfeed http://bit.ly/2TLUDFg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages