ലണ്ടൻ: വിമാനാപകടത്തിൽ മരിച്ച അർജന്റീനിയൻ ഫുട്ബോൾ താരം എമിലിയാനോ സലയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലയ്ക്കും നെഞ്ചിലുമേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.ഇംഗ്ലീഷ് ചാനലിൽ നിന്ന് കണ്ടെടുത്ത മൃതദേഹം വിരലടയാളങ്ങൾ പരിശോധിച്ചതിൽ നിന്നാണ് സലയുടേതെന്ന് ഉറപ്പിച്ചത്. സംഭവത്തിൽ എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് (എ.എ.ഐ.ബി) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന് ആറുമാസം മുതൽ ഒരു വർഷം വരെയെടുത്തേക്കും. സംഭവത്തിൽ ബേൺമൗത്ത് കോടതിയിൽ വിചാരണ ആരംഭിച്ചിട്ടുണ്ട്. നവംബർ ആറിനാണ് കേസ് പരിഗണിക്കുക. ഇംഗ്ലണ്ടിലെ നിയമപ്രകാരം പെട്ടെന്ന് സംഭവിക്കുന്നതോ കാരണം വിശദമാക്കുവാൻ സാധിക്കാത്തതോ ആയ മരണങ്ങളിൽ വിചരണ നടത്തുന്നത് പതിവാണ്. അതേസമയം സലയ്ക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് ഡേവിഡ് ഇബോട്ട്സണെ കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല.ജനുവരി 21-നാണ് ഇരുപത്തിയെട്ടുകാരനായ സല സഞ്ചരിച്ച ചെറുവിമാനം കാണാതായത്. സലയോടൊപ്പം പൈലറ്റ് ഡേവിഡ് ഇബോട്സണേയും കാണാതായിരുന്നു. പിന്നീട് ആഴ്ച്ചകൾ നീണ്ട തിരച്ചലിനൊടുവിൽ ഇംഗ്ലീഷ് ചാനലിൽ നിന്ന് വിമാനാവശിഷ്ടങ്ങളും ഒരു മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഈ മൃതദേഹം ആരുടേതാണെന്ന് തിരച്ചിൽ നടത്തിയ എയർ അക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് (എ.എ.ഐ.ബി) പുറത്തുവിട്ടിരുന്നില്ല. പോർട്ട്ലാൻഡിലേക്ക് മാറ്റിയ ഈ മൃതദേഹം സലയുടേതാണെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. ഫ്രാൻസിലെ നാന്റെസിൽ നിന്ന് കാർഡിഫിലേക്കുള്ള യാത്രാമധ്യേ അൽഡേർനി ദ്വീപുകൾക്ക് സമീപം ഇംഗ്ലീഷ് ചാനലിന് മുകളിൽ വെച്ചാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. തന്റെ പഴയ ക്ലബ്ബ് നാന്റെസ് വിട്ട് പുതിയ ക്ലബ്ബ് കാർഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു താരം. Content Highlights:Emiliano Sala inquest finds Cardiff City forward died of head and chest injuries
from mathrubhumi.latestnews.rssfeed http://bit.ly/2BsSZBd
via
IFTTT
No comments:
Post a Comment