അമ്മയ്‌ക്കൊപ്പം ചോദ്യം ചെയ്തു, ദൈവം ഒപ്പമുണ്ടെന്ന് വദ്രയുടെ പ്രതികരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 12, 2019

അമ്മയ്‌ക്കൊപ്പം ചോദ്യം ചെയ്തു, ദൈവം ഒപ്പമുണ്ടെന്ന് വദ്രയുടെ പ്രതികരണം

ജയ്പൂർ: കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ സഹോദരീ ഭർത്താവും പ്രമുഖ വ്യവസായിയുമായ റോബർട്ട് വദ്രയും അമ്മ മൗറീനും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മുന്നിൽ ഹാജറായി. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് എൻഫോഴ്സ്മെന്റ് ജയ്പൂരിലെ ഓഫീസിൽ ഇവരെ ചോദ്യം ചെയ്തത്. വദ്രയുടെ ഭാര്യയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും ഇവരോടൊപ്പം എത്തിയിരുന്നു.ജയ്പൂർ എൻഫോഴ്സ്മെന്റ് ഓഫീസിൽ തിങ്ങിക്കൂടിയ കോൺഗ്രസ് പ്രവർത്തകർ കാവൽക്കാരൻ കള്ളനാണ്, പ്രിയങ്ക ഗാന്ധി സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ഇവരെ സ്വീകരിച്ചത്. #WATCH Priyanka Gandhi Zindabad and Chowkidaar Chor Hai slogans raised outside ED office in Jaipur as Robert Vadra and his mother Maureen arrived for questioning in connection with Bikaner land case probe. Priyanka Gandhi Vadra was also with them pic.twitter.com/cOPQAgbBE9 — ANI (@ANI) February 12, 2019 ഇത് നാലാം തവണയാണ് റോബർട്ട് വദ്ര എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരാവുന്നത്. കമ്പനിയിൽ സഹ ഉടമയായ മൗറീനോടും ഹാജരാവാൻ എൻഫോഴ്സ്മെന്റ് ആവശ്യപ്പെടുകയായിരുന്നു. കേന്ദ്ര സർക്കാർ പക വീട്ടുകയാണെന്ന് റോബർട്ട് വദ്ര ചോദ്യം ചെയ്യലിന് ശേഷം ഫെയ്സ്ബുക്കിൽ കുറിച്ചു. എഴുപത്തഞ്ച് വയസ്സുള്ള അമ്മയോടൊപ്പമാണ് താൻ എൻഫോഴ്സ്മെന്റ് ഓഫീസിൽ എത്തിയിരിക്കുന്നത്. മകളും മകനും ഭർത്താവും നഷ്ടപ്പെട്ട ഒരു പ്രായമായ സ്ത്രീയെ പ്രതികാര ബുദ്ധിയോടെ ഉപദ്രവിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. മൂന്ന് മരണങ്ങൾക്ക് ശേഷം അമ്മയോട് ആവശ്യപ്പെട്ടത് തന്റെ ഒപ്പം ഓഫീസിൽ വരാനാണ്. അമ്മയെ നന്നായി പരിചരിക്കാനും ഞങ്ങൾക്ക് പരസ്പരം ദുഖങ്ങളിൽ പങ്കുചേരാനുമായിരുന്നു ഇത്. അതിന്റെ പേരിൽ അമ്മയിപ്പോൾ ചോദ്യം ചെയ്യപ്പെടുകയാണ്. ദൈവം ഞങ്ങളോടൊപ്പമുണ്ട് _ റോബർട്ട് ഫെയ്സ്ബുക്കിൽ കുറിച്ചു. രാജസ്ഥാൻ ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് എൻഫോഴ്സ്മെന്റ് വദ്രയ്ക്കും അമ്മയ്ക്കും നോട്ടീസ് അയച്ചത്. content highlights:Robert Vadra,Enforcement Directorate (ED),Rahul Gandhi, Priyanka Gandhi


from mathrubhumi.latestnews.rssfeed http://bit.ly/2BsSt6f
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages