റഫാല്‍ ഇടപാട്: സി.എ.ജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍; ജെ.പി.സി അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 12, 2019

റഫാല്‍ ഇടപാട്: സി.എ.ജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍; ജെ.പി.സി അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

ന്യുഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ റഫാല്‍ ഇടപാടിലെ സി.എ.ജി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അംഗീകാരം ലഭിച്ചതോടെയാണ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടത്.

ഇടപാടിനെ കുറിച്ച് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെ.പി.സി) അന്വേഷണം വേണമെന്ന നിലപാട് മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്. എന്നാല്‍ പ്രതിപക്ഷം തെറ്റായ കാര്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ആരോപിച്ചു.

ഫ്രാന്‍സില്‍ നിന്ന് 36 യുദ്ധവിമാനങ്ങള്‍ വാങ്ങിയതില്‍ അഴിമതിയും ക്രമക്കേടും നടന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ഇതിനെ ശക്തമായി പ്രതിരോധിക്കുകയാണ് സര്‍ക്കാര്‍. പാര്‍ലമെന്റ് സമ്മേളനം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കേയാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ലോക്‌സഭയില്‍ വച്ചത്. രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക് പോകുന്നതിനാല്‍ പാര്‍ലമെന്റിന്റെ അവസാന സമ്മേളനമാണ് ഇപ്പോള്‍ നടക്കുന്നത്.

അതിനിടെ, റഫാല്‍ ഇടപാടിനെ ന്യായീകരിച്ച് വ്യോമസേനയും രംഗത്തെത്തി. റഫാല്‍ വിമാനം വ്യോമസേനയുടെ സൈനിക ശക്തികൂട്ടുമെന്ന് ഉപമേധാവി വി.എസ് ചൗധരി പറഞ്ഞു. എസ്-400 മിസൈല്‍ ഇടപാടിലും ഇടപാടിലും സോവറിന്‍ സെക്യുരിറ്റി നല്‍കിയിരുന്നില്ലെന്ന് ചൗധരി പറഞ്ഞു. ആദ്യ വിമാനം ഈ വര്‍ഷം സെപ്തംബറില്‍ ഇന്ത്യയില്‍ എത്തുമെന്നും അദ്ദേഹം അറിയിച്ചു.



from mangalam.com http://bit.ly/2BsQ3Vd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages