പശ്ചിമഘട്ടത്തിലെ വരയാടും (Nilgiritragus hylocrius) ഗുജറാത്തിൽ ഗിർ വനങ്ങളിലെ സിംഹവും ഹിമാലയത്തിലെ ഹിമപ്പുലിയും വംശനാശം നേരിടുകയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ വിദഗ്ധ റിപ്പോർട്ട്. യു.എൻ.ജൈവവൈവിധ്യ കൺവെൻഷനു മുൻപാകെ അവതരിപ്പിക്കപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. വംശനാശം നേരിടുന്ന ഇന്ത്യൻ ജീവികൾ ഇതുകൊണ്ട് തീരുന്നില്ല. ഏഷ്യൻ രാജ്യങ്ങളിലും, ഇന്ത്യയിലെ പ്രത്യേകിച്ച് ഛത്തീസ്ഗഡ് വനങ്ങളിലുള്ള കാട്ടെരുമ (Wild Buffallo), മണിപ്പൂരിലെ മാൻ, ബംഗാൾ ഉൾക്കടലിൽ കാണുന്ന കടൽപ്പശു, ഗംഗാതടങ്ങളിലെ ഡോൾഫിനുകൾ, അസമിലെ ഒറ്റക്കൊമ്പൻ കണ്ടാമൃഗം, കാനവെരുക്, നിക്കോബാറിലെ മെഗാപ്പോഡുകൾ (മണ്ണിലെ ചൂടുകൊണ്ട് മുട്ടവിരിയിക്കുന്ന പക്ഷികൾ അവ അട ഇരിക്കാറില്ല) തുടങ്ങിയ ജീവികൾ വംശനാശം നേരിടുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗിർവനത്തിലെ സിംഹം. ഫോട്ടോ: AFP/File ജീവികളുടെ ആവാസവ്യവസ്ഥകൾ നേരിടുന്ന പാരിസ്ഥിതിക ഭീഷണിയാണ് ഇവ വംശനാശന ഭീഷണി നേരിടാൻ പ്രധാന കാരണം. കേരളത്തിലെ വരയാടുകൾ ഭീഷണി നേരിടുന്നില്ലെങ്കിലും തമിഴ്നാട്ടിൽ സ്ഥിതി നേരെ മറിച്ചാണെന്ന് റിപ്പോർട്ട് പറയുന്നു. ഗിർ വനത്തിൽ ഈയിടെ ഉണ്ടായ പകർച്ചവ്യാധിമൂലം അറുപതോളം സിംഹങ്ങൾക്ക് ജീവഹാനിയുണ്ടായി. വൈറസ് ബാധയാണ് കാരണമെന്ന് കരുതുന്നു. ഗീർവനത്തിലെ സിംഹങ്ങളിൽ ഒരു വിഭാഗത്തെ കാലക്രമേണ മധ്യപ്രദേശിലെ കുനോ വനത്തിൽ മാറ്റി പാർപ്പിക്കാനുള്ള സുപ്രീംകോടതി വിധി കേന്ദ്രസർക്കാർ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. Content Highlights:Nilgiri tahr, Gir lion, Asiatic lion, Biodiversity, Extinction of Species
from mathrubhumi.latestnews.rssfeed http://bit.ly/2N1NlLb
via
IFTTT
No comments:
Post a Comment