ഗുരുവായൂര്‍ : പടക്കം പൊട്ടിച്ചതുകേട്ട് വിരണ്ടോടിയ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ചവിട്ടേറ്റ് മരിച്ച നാരായണനും മുരുകനും ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുക്കാനായി മാത്രം ഖത്തറില്‍ നിന്നും എത്തിയത്. ഖത്തറില്‍ അല്‍സദ് എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജരാണ് നാരായണന്‍. മരിച്ച മുരുഗനും ഖത്തറില്‍ തന്നെയാണ് ജോലി. ഷൈജുവിന്റെ ഗൃഹപ്രവേശ ചടങ്ങിനായി വ്യാഴാഴ്ച രാത്രി 11.30 തോടെയാണ് നാരായണന്‍ എത്തിയത്. മുരുഗന്‍ സംഭവ ദിവസം രാവിലെയും.
കോട്ടപ്പടി ചേമ്പാലക്കുളം ക്ഷേത്രത്തിലെ ഉത്സവം എഴുന്നള്ളിപ്പിനോടു ചേര്‍ന്നാണ് മുള്ളത്ത് ഷൈജു അല്‍പ്പമകലെ പുതിയ വീട്ടില്‍ ഗൃഹപ്രവേശനം നിശ്ചയിച്ചത്. ഷൈജുവിന്റെ വക വഴിപാടായി ക്ഷേത്രത്തിലേക്കു രണ്ട് ആനകളെ എത്തിച്ചു. പുതിയ വീടിന്റെ മുറ്റത്തുനിന്ന് എഴുന്നള്ളിപ്പ് തുടങ്ങുമ്പോള്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അതിഥികളില്‍ പലരും ഷൈജുവിനൊപ്പം ഗള്‍ഫില്‍ ജോലി ചെയ്യുന്നവരായിരുന്നു. പുതിയ വീട്ടില്‍നിന്നുള്ള പൂരം കാണാന്‍ ഏറെപ്പേര്‍ എത്തുകയും ചെയ്തു. പഞ്ചവാദ്യം ആരംഭിച്ചപ്പോള്‍ തൊട്ടപ്പുറത്തെ പറമ്പില്‍ പടക്കം പൊട്ടിച്ചു. 15 മിനിറ്റിനു ശേഷം ഒരു പ്രകോപനവുമില്ലാതെയാണ് ആന ഓടിയതെന്നു പറയുന്നു.
from mangalam.com http://bit.ly/2RQTZET
via IFTTT
No comments:
Post a Comment