ഭഗവാന്‍ ശ്രീരാമന്‍ മുസ്ലീംകളുടെ പൂര്‍വ്വികനെന്ന് ബാബാ രാംദേവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 9, 2019

ഭഗവാന്‍ ശ്രീരാമന്‍ മുസ്ലീംകളുടെ പൂര്‍വ്വികനെന്ന് ബാബാ രാംദേവ്

അഹമ്മദാബാദ്: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ വിഷയം രാജ്യവ്യാപകമായി ചര്‍ച്ചയായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുതിയ പ്രസ്താവനയുമായി യോഗാ ഗുരു ബാബാ രാംദേവ്. ഭഗവാന്‍ ശ്രീരാമന്‍ ഹിന്ദുക്കളുടെ മാത്രമല്ല മുസ്ലീമുകളുടെയും പൂര്‍വ്വികനാണെന്ന് രാംദേവ് പറഞ്ഞു. അയോധ്യയില്‍ തന്നെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് തന്നെയാണ് ഞാന്‍ ദൃഢമായി വിശ്വസിക്കുന്നത്. അയോധ്യയില്‍ അല്ലാതെ മറ്റെവിടെ ക്ഷേത്രം നിര്‍മ്മിക്കും അത് മക്കയിലോ മദീനയിലോ അല്ലെങ്കില്‍ വത്തിക്കാന്‍ സിറ്റിയിലോ വരില്ലെന്നത് വ്യക്തമാണ്.

ശ്രീരാമന്റെ ജന്മസ്ഥലമാണ് അയോധ്യയെന്നതില്‍ ഒരു തര്‍ക്കവുമില്ലാത്ത കാര്യമാണ്. ഹിന്ദുക്കളുടെ മാത്രമല്ല മുസ്‌ലിമുകളുടെ കൂടി പൂര്‍വ്വികനാണ് അദ്ദേഹം- രാംദേവ് പറഞ്ഞു. രാമക്ഷേത്രം രാഷ്ര്ടത്തിന്റെ അഭിമാന വിഷയമാണെന്നും ഇതിന് വോട്ട് ബാങ്ക് രാഷ്ര്ടീയവുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഗുജറാത്തിലെ ഖേഡ ജില്ലയിലുള്ള നാഡിയാദ് നഗരത്തിലെ ശാന്ത്‌റം ക്ഷേത്രത്തില്‍ സംഘടിപ്പിച്ച യോഗ ശിബിര്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.



from mangalam.com http://bit.ly/2WSNrZT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages