ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റഫാല്‍ വിഷയം മുഖ്യ പ്രചരണായുധമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാക്കളുടെയും പി.സി.സി അധ്യക്ഷന്‍മാരുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ബംഗാളില്‍ സി.പി.എമ്മുമായി പ്രാദേശിക സഹകരണത്തിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം അംഗീകാരം നല്‍കി. സഖ്യമാകാതെ പ്രാദേശിക നീക്കുപോക്കിനാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.
സിറ്റിംഗ് എം.എല്‍.എമാര്‍ മത്സരിക്കേണ്ടന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചു. എന്നാല്‍ സിറ്റിംഗ് എം.പിമാര്‍ക്ക് സീറ്റുണ്ടാകും. ഒരു കുടുംബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥി മതിയെന്നും ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചു. ഫെബ്രുവരി 25നകം സ്ഥാനാര്‍ത്ഥി പട്ടിക നല്‍കണമെന്ന് പി.സി.സികളോട് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചു. 18ന് കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ചര്‍ച്ച തുടങ്ങും.
റഫാല്‍ വിഷയമായിരിക്കും ദേശീയതലത്തിലെ പ്രധാന പ്രചരണായുധം. ഒപ്പം പ്രാദേശിക പ്രശ്‌നങ്ങളും വിഷയമാകും. എന്നാല്‍ പ്രാദേശിക വിഷയങ്ങളില്‍ മാത്രം ഊന്നിയുള്ള പ്രചരണം പാടില്ലെന്നും കേന്ദ്രസര്‍ക്കാരിനെതിരായ വിഷയങ്ങക്ക് പ്രാധാന്യം നല്‍കണമെന്നും രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം നല്‍കി.
from mangalam.com http://bit.ly/2WKA9P8
via IFTTT
No comments:
Post a Comment