വൈകിട്ട് വിളിക്കാമെന്ന് ഭാര്യയ്ക്ക് ഉറപ്പ് നല്‍കി: കുഞ്ഞിനെ കാണാനുള്ള ആ കാത്തിരിപ്പ് സഫലമാകാതെ ജവാന്റെ വിയോഗം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

വൈകിട്ട് വിളിക്കാമെന്ന് ഭാര്യയ്ക്ക് ഉറപ്പ് നല്‍കി: കുഞ്ഞിനെ കാണാനുള്ള ആ കാത്തിരിപ്പ് സഫലമാകാതെ ജവാന്റെ വിയോഗം

പട്‌ന: അതിര്‍ത്തിയില്‍ സ്വപ്നങ്ങള്‍ നെയ്ത്, കുടുംബത്തിന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍, രാജ്യത്തിനായി പോരാടാന്‍ ജീവിതം മാറ്റിവെച്ച 40 സൈനികരാണ് പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ചത്. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു ജവാന്‍ രത്‌നകുമാര്‍ താക്കൂറും കുടുംബവും. ഭാര്യയോടും കുഞ്ഞിനോടുമൊപ്പം ഒരു മാസം അവധി ആഘോഷിച്ച ശേഷമാണ് ബഗല്‍പ്പൂര്‍ സ്വദേശിയായ രത്‌നകുമാര്‍ കാശ്മീരിലേക്ക് തിരിച്ചത്.

ഫെബ്രുവരി 14 ന് ഭാര്യയോട് വൈകിട്ട് വിളിക്കാമെന്ന് ഉറപ്പു കൊടുത്തിട്ടാണ് രത്‌നകുമാര്‍ അവസാനമായി ഫോണ്‍ വെച്ചത്. എന്നാല്‍ ആ ഉറപ്പും, കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പും സഫലമാകാതെ രത്‌നകുമാര്‍ മടങ്ങി ദൂരത്തേയ്ക്ക്. കുഞ്ഞ് ജനിച്ചാലുടന്‍ അവധിക്ക് എത്താം എന്ന വാക്ക് നല്‍കിയാണ് രത്‌നകുമാര്‍ അവധിക്ക് വന്ന് മടങ്ങിയത്. ഡിഗ്രിക്ക് പഠിക്കുന്ന അനിയന്റെ പഠനച്ചിലവ് വഹിച്ചിരുന്നതും രത്‌നകുമാര്‍ ആണ്. അതേസമയം രാജ്യത്തിനായി പോരാടാനും പകരം ചോദിക്കാനും ഇളയമകനേയും പട്ടാളത്തില്‍ അയയ്ക്കാന്‍ മടിയില്ലെന്ന് പിതാവ് അറിയിച്ചു.



from mangalam.com http://bit.ly/2GJu9Ay
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages