ഫാ.റോബിന് കടുത്ത ശിക്ഷ.. പുല്‍വാമയില്‍ തിരിച്ചടിക്കാന്‍ ഒരുങ്ങി ഇന്ത്യ.... വേഗതയേറിയ ട്രെയിന്‍ ബ്രേക്ക് ഡൗണ്‍.. പ്രധാന വാര്‍ത്തകളിലൂടെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

ഫാ.റോബിന് കടുത്ത ശിക്ഷ.. പുല്‍വാമയില്‍ തിരിച്ചടിക്കാന്‍ ഒരുങ്ങി ഇന്ത്യ.... വേഗതയേറിയ ട്രെയിന്‍ ബ്രേക്ക് ഡൗണ്‍.. പ്രധാന വാര്‍ത്തകളിലൂടെ

ഫാ. റോബിന്‍ വടക്കുഞ്ചേരിക്ക് 20 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും; കൂറുമാറിയ മാതാപിതാക്കള്‍ക്കെതിരെ കേസ്

തലശേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി കേസില്‍ വൈദികന് കടുത്ത ശിക്ഷ നല്‍കി നീതിപീഠം. കൊട്ടിയൂര്‍ പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഫാ.റോബിന്‍ വടക്കുംഞ്ചേരിക്ക് 20 വര്‍ഷം കഠിന തടവും മൂന്നുു ലക്ഷം രൂപ പിഴയും തലശേരി പോക്‌സോ കോടതി ജഡ്ജി പി.എന്‍ വിനോദ് വിധിച്ചു. ബലാത്സംഗം, തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചു, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് ഐ.പി.സി 376(2(എഫ്) പോക്‌സോ 3,5 വകുപ്പ് എന്നിവ പ്രകാരമാണ് ശിക്ഷ.
[IMG]

പ്രതികാരം ചെയ്യുമെന്ന് സി.ആര്‍.പി.എഫ്. ; തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് മോഡി ; ലോകരാജ്യങ്ങള്‍ ഇന്ത്യക്കൊപ്പം

വാഷിങ്ടണ്‍/ബെയ്ജിങ്: പുല്‍വാമ ഭീകരാക്രമണത്തില്‍ വേദന പങ്കിട്ടും ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ പിന്തുണ വാഗ്ദാനം ചെയ്തും ലോകരാജ്യങ്ങള്‍ ഇന്ത്യക്കൊപ്പം. പാകിസ്താനില്‍ സര്‍വസ്വതന്ത്രനായി കഴിയുന്ന ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിനെ ആഗോള ഭീകരനായി മുദ്രകുത്തണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് മുഖംതിരിച്ച് ചൈനീസ് നിലപാട്.
[IMG]

ലൈംഗിക പീഡനം: വാഷിംഗ്ടണ്‍ മുന്‍ കര്‍ദ്ദിനാള്‍ മക് കാരികിനെ തിരുവസ്ത്രം അഴിപ്പിച്ചു

വാഷിംഗ്ടണ്‍: കത്തോലിക്കാ സഭയില്‍ ലൈംഗിക പീഡനത്തിന്റെ പേരില്‍ ആരോപണം നേരിടുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. അമേരിക്കയിലെ മുന്‍ കര്‍ദ്ദിനാള്‍ തിയോഡര്‍ മക് കാരിക്കിനെ (88) വൈദികവൃത്തിയില്‍ നിന്ന് പുറത്താക്കി.
[IMG]

പുല്‍വാമ ഭീകരാക്രമണത്തെ അപലപിപ്പിച്ച് സര്‍വകക്ഷിയോഗം; സര്‍ക്കാരിനൊപ്പമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തെ സര്‍വകക്ഷി യോഗം അപലപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ പാര്‍ലമെന്റിലെ ലൈബ്രറി ഹാളിലാണ് സര്‍വകക്ഷി യോഗം ചേര്‍ന്നത്. പുല്‍വാമ ആക്രമണത്തെ അപലപിച്ച് സര്‍വകക്ഷി യോഗം പ്രമേയം പാസാക്കി. എല്ലാ രൂപത്തിലുള്ള തീവ്രവാദത്തെയും അതിര്‍ത്തിക്കപ്പുറത്ത് നിന്ന് തീവ്രവാദത്തിന് ലഭിക്കുന്ന പിന്തുണയേയും പ്രമേയം അപലപിച്ചു.
[IMG]

പ്രധാനമന്ത്രി ഇന്നലെ ഉദ്ഘാടനം ചെയ്ത ഇന്ത്യയുടെ വേഗതയേറിയ ട്രെയിന്‍ ബ്രേക്ക് ഡൗണ്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്ത ഏറ്റവും വേഗതയേറിയ ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസ് ബ്രേക്ക് ഡൗണായി. കാണ്‍പൂര്‍ - അലഹബാദ് - വാരണാസി പാതയിലാണ് ഈ ട്രെയിന്‍ വഴിയിലായത്. വരാണസിയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള മടക്കയാത്രയിലാണ് ട്രെയിന്‍ വഴിയില്‍ കുടുങ്ങിയത്. പാളം മുറിച്ചു കടക്കവെ ഇടിച്ചു തെറിപ്പിച്ചതാണ് തകരാറിന് കാരണം.



from mangalam.com http://bit.ly/2tpsRTJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages