കോഴിക്കോട്: അമർ രഹേ അമർ രഹേ, അമർ രഹേ വസന്തകുമാർ. പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമത്യുവരിച്ച വയനാട്ടിലെ സൈനികൻ വി.വി വസന്തകുമാറിന്റെ ഭൗതിക ശരീരം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ സമയം മുതൽ പരിസരമാകെ ഈ വിളികളാൽ മുഖരിതമായിരുന്നു. അതുവരെ അക്ഷമയോടെ കാത്ത് നിന്ന ജനങ്ങൾ വികാര നിർഭരരായി.ഓരോ വ്യക്തിയുടേയും വാക്കുകളിൽ ഒന്ന് മാത്രം ഭാരത് മാതാ കീ ജയ്. കഴിഞ്ഞദിവസം പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് വസന്തകുമാറിന്റെ മൃതദേഹം പ്രത്യേക വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. സഹപ്രവർത്തകന് ഗാർഡ് ഓഫ് ഓണർ നൽകി സൈന്യം ആദരിച്ചപ്പോൾ സാക്ഷിയായി കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും അടങ്ങുന്ന വൻ സംഘം സാക്ഷിയായി. അരമണിക്കൂർ വിമാനത്താവളത്തിൽ ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം പിന്നെ ജന്മനാട്ടിലേക്ക്. ഞങ്ങൾ ചിതറാതിരിക്കാൻ നിങ്ങൾ ചിതറിത്തെറിച്ചു, പ്രിയ വസന്തകുമാർ നിങ്ങൾക്ക് മരണമില്ല എന്നിങ്ങനെ വിളിച്ചുപറഞ്ഞും ബാനറുകൾ ഉയർത്തിക്കാട്ടിയും വഴിയരികിൽ വസന്തകുമാറിനെ ഒരു നോക്ക് കാണാൻ ഓരോ മുക്കിലും മൂലയിലും കാത്തിരിക്കുകയായിരുന്നു ജനങ്ങൾ. ചിലർ പുഷ്പങ്ങൾ അർപ്പിച്ചു, ചിലർ ദീപങ്ങൾ തെളിയിച്ച് സ്വീകരിച്ചു, മറ്റ് ചിലർ കണ്ണീർ വാർത്തു. ജാതിയും മതവും വർഗവും എല്ലാം ഒരു സൈനികനിൽ അർപ്പിച്ച സമയം. പ്രിയപ്പെട്ട സൈനികരെ നിങ്ങളുടെ രക്തസാക്ഷിത്വം വെറുതെയാവില്ലെന്ന പ്രധാനമന്ത്രിയുടെ വാക്കുകളും വസന്തകുമാറിനെ യാത്രയാക്കുന്ന വഴികളിൽ ഉയർന്ന് കേട്ടു. ഓരോ ഇന്ത്യാക്കാരന്റേയും മനസ്സിനെ അത്രമേൽ വേദനിപ്പിച്ചിരിക്കുന്നു ആ 44 പേരുടെ രക്തസാക്ഷിത്വം. മറുപടി കൊടുക്കാൻ അധികം വൈകില്ല എന്ന് പറഞ്ഞ് പാകിസ്താനെതിരെ മുദ്രാവാക്യം വിളിക്കുന്നവരും കുറവായിരുന്നില്ല. ഒരു പക്ഷെ ഇത്രമേൽ വീരോചിത മരണം ലഭിച്ചവർ ആരുണ്ടാവും. അതായിരുന്നു വി.വി വസന്തകുമാർ. കേന്ദ്രസർക്കാരിന് വേണ്ടി മന്ത്രി അൽഫോൺസ് കണ്ണന്താനമാണ് കരിപ്പൂർ എയർപോർട്ടിലെത്തിയത്. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, ഇ.പി ജയരാജൻ, കെ.ടി ജലിൽ, എം.പിമാരായ അബ്ദുൾ വഹാബ്, എം.കെ രാഘവൻ, ഇ.ടി മുഹമ്മദ് ബഷീർ, എം.എൽ.എമാർ എന്നിവർ വസന്തകുമാറിന് അന്ത്യോപചാരമർപ്പിച്ച് വസന്തകുമാറിന്റെ വിലാപയാത്രയെ അനുഗമിച്ചിരുന്നു.വൈകുന്നേരത്തെ ലക്കിടിയിലെ സ്കൂളിലെ പൊതുദർശനത്തിന് ശേഷം നിത്യതയിലേക്ക് യാത്രയാവും ആ ധീരജവാൻ. Content Highlights:Amar Rahve Amar Veer Jawan Amar Rahe; Vasanth Kumar was a heroic traveler
from mathrubhumi.latestnews.rssfeed http://bit.ly/2DLNYUY
via
IFTTT
No comments:
Post a Comment