മുംബൈ: വിമർശനവും വെല്ലുവിളിയും പഴങ്കഥ. മഹാരാഷ് ട്രയിൽ ബിജെപിക്ക് കൈകൊടുത്ത് ശിവസേന. ലോക്സഭാ തിരഞ്ഞെടുപ്പിനെ സഖ്യമായി നേരിടാൻ ഇരുപാർട്ടികളും ധാരണയിലെത്തി. ബിജെപി 25 സീറ്റിലും ശിവസേന 23 സീറ്റിലും മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്. 48 സീറ്റുകളാണ് മഹാരാഷ്ട്രയ്ക്ക് ലോക്സഭയിലുള്ളത്. 2014 ലെ തിരഞ്ഞെടുപ്പിൽ ശിവസേന 22 സീറ്റിലും ബിജെപി 26 സീറ്റിലുമായിരുന്നു മത്സരിച്ചത്. റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞതവണ ഉപതിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച പാൽഗട്ട് മണ്ഡലത്തിൽ ബിജെപി ഇത്തവണ സ്ഥാനാർഥിയെ നിർത്തില്ല. പകരം ആ സീറ്റ് ശിവസേനയ്ക്ക് നൽകും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ശിവസേനാ തലവൻ ഉദ്ധവ് താക്കറെയും തമ്മിൽ സീറ്റുകൾ സംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നു. ഇവർ തമ്മിൽ നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിച്ചിരുന്നു. റിപ്പോർട്ടുകൾ പ്രകാരം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കേണ്ട സീറ്റുകൾ സംബന്ധിച്ച് ഇരുപാർട്ടികളും ധാരണയിലെത്തിയിട്ടുണ്ട്. ലോകസ്ഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെയാണ് മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുക. 288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭയിലേക്ക് ബിജെപി 145 സീറ്റുകളിലും ശിവസേന 143 സീറ്റുകളിലും മത്സരിക്കും. നിലവിൽ കൈവശമുള്ള 7 സീറ്റുകളോളം ശിവസേനയ്ക്ക് വിട്ടുനൽകാനും ബിജെപി തയ്യാറായിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഇരുപാർട്ടികളും ഇക്കാര്യത്തിൽ വ്യക്തമായ സ്ഥിരീകരണം നൽകിയിട്ടില്ല. Content BHighlights:BJP and Shiv Sena will fight together in Loksabha Election
from mathrubhumi.latestnews.rssfeed http://bit.ly/2DNAZ59
via
IFTTT
No comments:
Post a Comment