സാൻ ജുവാൻ(പ്യൂർട്ടോ റിക്കോ): ശക്തമായ തിരമാലയെ തുടർന്ന് മൂറിങ് പോയിന്റുകൾ (വലിയ കപ്പലുകളിൽനിന്ന് കരയിലേക്കിറങ്ങാൻ യാത്രക്കാരെ സഹായിക്കുന്ന മേൽത്തട്ട്) ഇടിച്ചു തകർത്ത് ആഡംബരക്കപ്പൽ. നോർവേ കപ്പലായ നോർവീജിയൻ എപ്പിക്കാണ് രണ്ട് മൂറിങ് പോയിന്റുകൾ ഇടിച്ചുതകർത്തത്. പ്യൂർട്ടോറിക്കോയിലെ സാൻ ജുവാനിൽ തിങ്കളാഴ്ചയാണ് സംഭവം. ശക്തമായ തിരമാലകളുണ്ടായതിനെ തുടർന്ന് കപ്പൽ ഉലയുകയും മൂറിങ് പോയിന്റുകളിൽ ഇടിക്കുകയുമായിരുന്നു. കപ്പലിടിച്ചതിന്റെ ആഘാതത്തിൽ മൂറിങ് പോയിന്റുകൾ മുങ്ങിപ്പോകുന്നതിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്. രണ്ട് ടഗ് ബോട്ടുകളുടെ സഹായത്തോടെ സാൻ ജുവാൻ തുറമുഖത്തേക്കുള്ള യാത്രയിലായിരുന്നു കപ്പലെന്ന് ഡബ്ള്യൂ എഫ് ടി വി റിപ്പോർട്ട് ചെയ്തു.സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് കപ്പൽ അധികൃതർ അറിയിച്ചിട്ടുണ്ട്. Norwegian Epic crashes into San Juan doc @CruiseNorwegian #EpicFail @CNN @FoxNews pic.twitter.com/YNbwOjAsrQ — TweetsWithTito (@dunard2) February 12, 2019 content highlights:Cruise ships destroys mooring points,norwegian epic
from mathrubhumi.latestnews.rssfeed http://bit.ly/2SBnQq2
via
IFTTT
No comments:
Post a Comment