കൊച്ചി: പണവും സ്വർണവുമൊക്കെ എടുത്തുകൊണ്ടുപോകല്ലേയെന്ന് പറഞ്ഞപ്പോൾ നിങ്ങൾ ഡോക്ടറല്ലേ, ഇനിയും ഇതൊക്കെ ഉണ്ടാക്കാവുന്നതേയുള്ളൂ.., എന്നായിരുന്നു അവരുടെ മറുപടി. എതിർക്കാതിരുന്നാൽ ഒന്നും ചെയ്യില്ലെന്നും പറഞ്ഞു. എതിർത്തിരുന്നെങ്കിൽ അവർ ഉപദ്രവിച്ചേനെ -മോഷണം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും ഡോക്ടർ ഗ്രേസ് മാത്യൂസിന്റെ വാക്കുകളിലെ വിറയൽ അപ്പോഴും മാറിയിരുന്നില്ല. അത്താണിയിൽ കവർച്ച നടന്ന വീട്ടിൽ പോലീസ് തെളിവെടുപ്പ് നടത്തുന്നു. ആലുവ അത്താണിയിൽ ശനിയാഴ്ച പുലർച്ചെ 57 പവന്റെ സ്വർണഭരണങ്ങളും മുക്കാൽ ലക്ഷത്തിലേറെ രൂപയും വജ്രാഭരണങ്ങളും ഉൾപ്പെടെയുള്ള വസ്തുക്കളാണ് മോഷ്ടാക്കൾ കവർന്നത്. വീടിന്റെ പിൻവാതിലും കിടപ്പുമുറിയുടെ വാതിലും തകർത്താണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്. അതേക്കുറിച്ച് ഡോ. ഗ്രേസ് പറയുന്നതിങ്ങനെ: പുലർച്ചെ രണ്ടു മണിയോടു കൂടി എന്തോ ശബ്ദം കേട്ടാണ് ഞാനുണർന്ന് നോക്കുമ്പോൾ രണ്ടുപേർ ബെഡ്സൈഡിൽ നിൽക്കുന്നതാണ് കണ്ടത്. അടിവസ്ത്രവും മുഖംമൂടിയും മാത്രമായിരുന്നു അവർ ധരിച്ചിരുന്നത്.ശരീരമൊക്കെ നഗ്നമായിരുന്നു. നിങ്ങൾ ആരാ എന്ന് ചോദിച്ചപ്പോൾ അനങ്ങരുത്, മിണ്ടിയാൽ കൊന്നുകളയുമെന്ന് പറഞ്ഞ് ഒരാൾ എന്റെ കൈകെട്ടി ബന്ധിയാക്കി. അത്താണിയിൽ കവർച്ച നടന്ന വീട്ടിൽ പോലീസ് തെളിവെടുപ്പ് നടത്തുന്നു. എന്നിട്ട് അലമാര തുറന്ന് കിട്ടിയ സ്വർണമൊക്കെ എടുത്തു. അണിഞ്ഞിരുന്ന ആഭരണങ്ങളുമെടുത്തു. അതിനുശേഷം ഇന്നർ ലോക്കറിന്റെ താക്കോൽ ആവശ്യപ്പെട്ടു. അത് എന്റെ കയ്യിലില്ല എന്നു പറഞ്ഞെങ്കിലും അലമാരയിലെ സാരിയൊക്കെ മാറ്റിയപ്പോൾ അതിനിടയിൽ നിന്ന് അവർക്ക് കീ കിട്ടി. അതിനകത്ത് 65000 രൂപയും ഒരു കല്ല്യാണാവശ്യത്തിനായി ബാങ്ക് ലോക്കറിൽ നിന്നെടുത്ത് വെച്ചിരുന്ന സ്വർണവുമുണ്ടായിരുന്നു. അതവർ എടുത്തു. അലമാരയിലെ വസ്ത്രങ്ങളും മറ്റും കവർച്ചക്കാർ വലിച്ചുവാരിയിട്ട നിലയിൽ. പുറകുവശത്തെ വാതിൽ പൊളിച്ചാണവർ അകത്തുകയറിയത്. അതുപോലെ തന്നെ ഇറങ്ങിയും പോയി. സ്വർണം എന്റെയൊരു ഷാളിൽ മാറാപ്പുപോലെ കെട്ടിയാണ് കൊണ്ടുപോയത്. മൂന്ന് ഹാൻഡ് ബാഗുകളിലായി ഉണ്ടായിരുന്ന 15,000 ത്തോളം രൂപയും ക്ലിനിക് റൂമിൽ കളക്ഷനായി ഉണ്ടായിരുന്ന 1,500 രൂപയും എടുത്തു. ബാഗും മറ്റും വീടിന്റെ പിൻവശത്ത് ഉപേക്ഷിച്ചിട്ടാണ് പോയത്. അവർ പോയ ഉടനെ ഞാൻ മാസ്റ്റർ സ്വിച്ചിട്ടശേഷം 100ൽ വിളിച്ച് കംപ്ലയിന്റ് ചെയ്തു -ഡോക്ടർ ഗ്രേസ് വിശദമാക്കി. വിദഗ്ധർ പരിശോധന നടത്തുന്നു. ചെങ്ങമനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഗൈനക്കോളജിസ്റ്റാണ് ഡോ. ഗ്രേസ്. അത്താണി-ചെങ്ങമനാണ് റൂട്ടിൽ കെഎസ്ഇബി ഓഫീസിന് അടുത്തുള്ള വീട്ടിൽ ഒറ്റയ്ക്കാണ് താമസം. ഭർത്താവ് മാത്യൂസ് യുഎസിൽ എൻജിനീയറാണ്. നേവിയിൽ മെഡിക്കൽ ഓഫീസറായ ഏകമകൻ അജിത് കുടുംബത്തോടൊപ്പം മുംബൈയിലും. ഹാൻഡ് ബാഗുകൾ മോഷ്ടാക്കൾ വീടിനു പിന്നിൽ ഉപേക്ഷിച്ച നിലയിൽ. മോഷ്ടാക്കളിൽ ഒരാൾക്ക് 30-35 വയസ്സും മറ്റേയാൾക്ക് 40-45 വയസ്സും തോന്നിക്കുമെന്ന് ഡോ. ഗ്രേസ് പറയുന്നു. നല്ല പച്ചമലയാളത്തിലാണ് സംസാരിച്ചിരുന്നത്. അവരെ കണ്ടിട്ടും ശബ്ദം കേട്ടിട്ടും പരിചയമുള്ളവരാണെന്നാണ് തോന്നുന്നതെന്നും ഡോ. ഗ്രേസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഒരു മാസം മുമ്പ് ഒരു വിവാഹാവശ്യത്തിനായി ലോക്കറിൽ നിന്നെടുത്ത സ്വർണാഭരണങ്ങൾ ഇന്ന് തിരിച്ചുവെക്കാനിരിക്കെയാണ് കവർച്ചയുണ്ടായതെന്നും അവർ കൂട്ടിച്ചേർത്തു. കവർച്ച നടന്ന വീട്. സംഭവത്തിൽ ചെങ്ങമനാട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പതിനാറര ലക്ഷത്തോളം മതിപ്പുവില വരുന്ന സാധനങ്ങളാണ് മോഷണം പോയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. Content Highlight: Alua Athani robbery case
from mathrubhumi.latestnews.rssfeed http://bit.ly/2GpMNy4
via
IFTTT
No comments:
Post a Comment