ന്യൂഡൽഹി: രാജ്യം നേരിടുന്ന തീവ്രവാദ ഭീഷണിക്കെതിരെ അണിനിരക്കാൻ സൈന്യത്തിന് രാജ്യത്തെ പ്രധാന രാഷ്ട്രീയ കക്ഷികളുടെ പിന്തുണ. പുൽവാമയിൽ 40 സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച തലസ്ഥാനത്ത് ചേർന്ന സർവ കക്ഷിയോഗത്തിലാണ് തീരൂമാനം. സുരക്ഷാ സേനയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച സർവകക്ഷിയോഗത്തിൽ തീവ്രവാദത്തിനെതിരെ ഒന്നിച്ചു പ്രവർത്തിക്കാൻ ആഹ്വാനം ചെയ്യുന്ന പ്രമേയം എല്ലാവരും അംഗീകരിച്ചു. പ്രമേയം പുൽവാമ ആക്രമത്തെ ശക്തമായി അപലപിച്ചു. പ്രമേയത്തിൽ പാകിസ്താന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും അയൽരാജ്യത്തെ ശക്തികളാണ് ആക്രമണത്തിന്റെ പിന്നിലെന്ന് വ്യക്തമാക്കുന്നുണ്ട്. തീവ്രവാദത്തിനെതിരെ പ്രവർത്തിക്കാനും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി അണിനിരക്കാനും സൈന്യത്തോടൊപ്പം അണിചേരുന്നുവെന്നും പ്രമേയത്തിൽ പറയുന്നു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വിളിച്ചുചേർത്ത യോഗത്തിൽ കോൺഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, ആനന്ദ് ശർമ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും തൃണമൂൽ കോൺഗ്രസ് നേതാക്കളായ സുദീപ് ബന്ധോപാധ്യായ, ഡെറക് ഒബ്രയാൻ, എന്നിവരും സഞ്ജയ് റാവുത് (ശിവസേന), ഡി,രാജ (സി.പി.ഐ), ഫാറൂഖ് അബ്ദുള്ള (നാഷണൽ കോൺഫറൻസ്), രാംവിലാസ് പാസ്വാൻ (എൽ.ജെ.പി), പി.കെ കുഞ്ഞാലിക്കുട്ടി (മുസ്ലീം ലീഗ്) തുടങ്ങിയവരും പങ്കെടുത്തു. യോഗത്തിൽ തീവ്രവാദത്തിനെതിരെ സർക്കാർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദീകരിച്ചതായി ആഭ്യന്തര വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിന് ശേഷം കശ്മീരിൽ പൊട്ടിപ്പുറപ്പെട്ട ആക്രമണങ്ങൾക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച രാജ്നാഥ് സിങ് വർഗീയ സംഘർഷങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി. content highlights:Entire Nation united In One Voice, stands behing Army, All party meeting resolution
from mathrubhumi.latestnews.rssfeed http://bit.ly/2S9nr92
via
IFTTT
No comments:
Post a Comment