എയര്‍ കേരളയില്‍ മനംമാറ്റം, പിപിപി മാതൃക ആലോചിക്കാമെന്ന് മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

എയര്‍ കേരളയില്‍ മനംമാറ്റം, പിപിപി മാതൃക ആലോചിക്കാമെന്ന് മുഖ്യമന്ത്രി

ദുബായ്:എയർ കേരള പദ്ധതിയിൽ സർക്കാരിന് മനംമാറ്റം. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ എയർ കേരള എന്ന പേരിൽ വിമാന കമ്പനി തുടങ്ങുന്ന കാര്യം ആലോചിക്കാവുന്ന വിഷയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യുഎഇയിൽ ലോക കേരള സഭ മേഖല സമ്മേളനത്തിലാണ് പിണറായി പദ്ധതിയിൽ നയം വ്യക്തമാക്കിയത്. നേരത്തെ ഇടതുമുന്നണി സർക്കാർ ഉപേക്ഷിച്ച ആശയമായിരുന്നു ഇത്. എന്നാൽ ഇപ്പോൾ ഇത് ആലോചിക്കാവുന്ന കാര്യമാണെന്ന് തോന്നുന്നു. പൊതുസ്വകാര്യ പങ്കാളിത്തത്തിൽ ഇത് സാധ്യമാവുമോ എന്ന് അന്വേഷിക്കുമെന്നും ചർച്ചകൾക്ക് മറുപടി പറയവേ പിണറായി വ്യക്തമാക്കി. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച പദ്ധതിയായിരുന്നു എയർ കേരള. ആഭ്യന്തര സർവീസിൽ അഞ്ച് വർഷം പ്രവർത്തന പരിചയവും 20 വിമാനങ്ങളും എന്ന നിബന്ധന പാലിച്ചവർക്ക് മാത്രമേ വിദേശ സർവീസിന് അനുമതി നൽകൂ എന്നായിരുന്നു ആ സമയത്ത് കേന്ദ്ര നയം. ഇതാണ് അന്ന് പദ്ധതിക്ക് പ്രധാന തടസ്സമായത്. ഉഡാൻ സർവീസുകൾ വരുകയും മാനദണ്ഡങ്ങളിൽ ഇളവിനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് സർക്കാർ ഇക്കാര്യം വീണ്ടും ആലോചിക്കുന്നതെന്നാണ് സൂചന. Content Highlights: Air kerala project, LDF government to change earlier stand in the project


from mathrubhumi.latestnews.rssfeed http://bit.ly/2N7Enfg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages