കോട്ടയം: കെവിൻ കേസുമായി ബന്ധപ്പെട്ട് കൃത്യവിലോപം നടത്തിയതിന് കോട്ടയം ഗാന്ധിനഗർ സ്റ്റേഷനിലെ മുൻ എസ് ഐ എം എസ് ഷിബുവിനെ പിരിച്ചുവിടും. ഷിബുവിന് പിരിച്ചുവിടൽ നോട്ടീസ് നൽകി. പതിനഞ്ചുദിവസത്തിനുള്ളിൽ വിശദീകരണം നൽകാനും ഷിബുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ ഷിബുവിനെതിരെ മുമ്പ് വകുപ്പുതല അന്വേഷണം നടത്തിയിരുന്നു. ഷിബു കുറ്റക്കാരനാണെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തിരുന്നു. ഡി വൈ എസ് പി പാർഥസാരഥി പിള്ളയായിരുന്നു വകുപ്പുതല അന്വേഷണം നടത്തിയത്. കെവിനെ കാണാനില്ലെന്ന പരാതി ലഭിച്ചിട്ടും കേസെടുത്തില്ല, വീട് ആക്രമിക്കപ്പെട്ടു എന്നു കാണിച്ച് കെവിന്റെ അച്ഛൻ നൽകിയ പരാതിയിൽ നടപടി എടുത്തില്ല തുടങ്ങിയ കൃത്യവിലോപങ്ങളാണ് ഷിബുവിനു മേൽ ചുമത്തിയിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ എ എസ് ഐ ബിജു, സി പി ഒ അജയകുമാർ എന്നിവർക്കെതിരെയും നടപടി കൈക്കൊണ്ടിരുന്നു. ബിജുവിനെ സർവീസിൽനിന്ന് പിരിച്ചുവിടുകയും അജയകുമാറിന്റെ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കുകയുമായിരുന്നു ചെയ്തത്. content highlights:kevin case former si to be dismissed from service, kevin murder case
from mathrubhumi.latestnews.rssfeed http://bit.ly/2X9YzSe
via
IFTTT
No comments:
Post a Comment