ന്യൂഡൽഹി: മിനിമംകൂലി സംബന്ധിച്ച് സർക്കാർ നിയമിച്ച സമിതി നിർദേശങ്ങൾ സമർപ്പിച്ചു. പ്രതിമാസം 9,750 രൂപയാണ് മിനിമം കൂലിയായി നിർദേശിച്ചിട്ടുള്ളത്. അല്ലെങ്കിൽ പ്രതിദിനം 375 രൂപ. ഇതിനുപുറമെ നഗരത്തിൽ താമസിക്കുന്നവർക്ക് പ്രതിമാസം 1,430 രൂപ വീട്ടലവൻസ് നൽകണമെന്നും സമിതി നിർദേശിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ഇത് അംഗീകരിച്ചാൽ മിനിമം കൂലിയായി സംസ്ഥാന സർക്കാരുകളും ഈ തുക അംഗീകരിക്കേണ്ടിവരും. വിവിധ മേഖലകളാക്കി തിരിച്ചാണ് സംസ്ഥാനങ്ങൾ നിലവിൽ മിനിമം കൂലി നിശ്ചയിച്ചിരുന്നത്. തൊഴിലാളികളുടെയും തൊഴിലാളി യൂണിയനുകളുടെയും ദീർഘകാല ആവശ്യമായിരുന്നു കേന്ദ്ര തലത്തിൽ മിനിമം കൂലി നിശ്ചയിക്കണമെന്നത്. Panel recommends national minimum wage of ₹9750 per month
from mathrubhumi.latestnews.rssfeed http://bit.ly/2S6KWj0
via
IFTTT
No comments:
Post a Comment