ശബരിമല: വിശ്വാസത്തെ കോടതിക്ക് ചോദ്യം ചെയ്യാനാകില്ലെന്ന് ജസ്റ്റിസ് കട്ജു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 16, 2019

ശബരിമല: വിശ്വാസത്തെ കോടതിക്ക് ചോദ്യം ചെയ്യാനാകില്ലെന്ന് ജസ്റ്റിസ് കട്ജു

കൊച്ചി: ശബരിമലയിലേത് വിശ്വാസത്തിന്റെ വിഷയമാണെന്നും അതിനെ ചോദ്യം ചെയ്യാനാകില്ലെന്നും സുപ്രീം കോടതി മുന്‍ ജഡ്ജ് മാര്‍ക്കണ്ഡേയ കട്ജു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാടാണ് ഇക്കാര്യത്തില്‍ ശരിയെന്നും കട്ജു പറഞ്ഞു. മിക്കവാറും പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. അത് പോലെ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള വിഷയമാണ് ശബരിമലയിലേതെന്നും കട്ജു പറഞ്ഞു.

മതപരമായ കാര്യങ്ങളില്‍ നീതിക്ക് യുക്തമായി തീരുമാനം എടുക്കാനാകില്ല. ആഴത്തില്‍ വേരുറപ്പിച്ച മതവിശ്വാസങ്ങളെ രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് അനുസരിച്ച് മാറ്റാനാകില്ലെന്നുമായിരുന്നു ഇന്ദു മല്‍ഹോത്രയുടെ നിലപാട്. ശബരിമല കേസില്‍ വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചില്‍ യുവതീ പ്രവേശനം എതിര്‍ത്ത ഏക ജഡ്ജിയാണ് ഇന്ദു മല്‍മഹാത്ര.

ആചാരങ്ങളുടെ യുക്തി പരിശോധിക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന് നേരത്തെയും ജസ്റ്റിസ് കട്ജു വിമര്‍ശിച്ചിരുന്നു. മറ്റ് മതങ്ങളിലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ക്ക് കൂടി ശബരിമലക്കേസിലെ വിധി വഴിയൊരുക്കുമെന്നും കട്ജു കുറ്റപ്പെടുത്തിയിരുന്നു.



from mangalam.com http://bit.ly/2TRRK62
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages