'വായില്‍ പഴം', കോണ്‍ഗ്രസ് കുഞ്ഞുങ്ങളുടെ കമന്റുകള്‍ ആവര്‍ത്തന വിരസതയുണ്ടാക്കുന്നു-കെ.ആര്‍.മീര - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 24, 2019

'വായില്‍ പഴം', കോണ്‍ഗ്രസ് കുഞ്ഞുങ്ങളുടെ കമന്റുകള്‍ ആവര്‍ത്തന വിരസതയുണ്ടാക്കുന്നു-കെ.ആര്‍.മീര

കോഴിക്കോട്: എഴുത്തുകാരി കെ.ആർ.മീരയും വി.ടി.ബല്റാം എംഎൽഎയും തമ്മിൽ ഫെയ്സ്ബുക്കിലൂടെയുള്ള വാക്പോര് തുടരുന്നു. പെരിയ ഇരട്ട കൊലപതാകവുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മലുള്ള വാക്പോര് തുടരുന്നത്. ബല്റാമിനെതിരെയുള്ള താനിട്ട പോസ്റ്റിനെതിരെയുള്ള കമന്റുകളാണ് ഇപ്പോൾ കെ.ആർ.മീരയെ ചൊടിപ്പിച്ചിരിക്കുന്നത്. തന്റെ പോസ്റ്റിന് താഴെ തെറി കമന്റുകൾ ആവർത്തന വിരസതയുണ്ടാക്കുന്നുവെന്നാണ് പുതിയ പോസ്റ്റിലൂടെ കെ.ആർ.മീര വ്യക്തമാക്കിയിരിക്കുന്നത്. കോൺഗ്രസ് ഐടി സെല്ലിന്റെ ചുമതലയുള്ള എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി കുറച്ചു പുതിയ വാക്കുകൾ കൂടി ഫീഡ് ചെയ്തു വയ്ക്കണം. ഒരു വായനാ സുഖം വേണമെന്നും അവർ പരിഹസിക്കുന്നു. പെരിയ ഇരട്ട കൊലപാതകം ആസൂത്രണം ചെയ്തതായി ബോധ്യമുള്ള സി.പി.എം. നേതാക്കളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരും വരെ വി.ടി ബല്റാം ഉപവാസ സമരം നടത്താൻ തയ്യാറുണ്ടോയെന്നും കെ.ആർ.മീര തന്റെ പോസ്റ്റിൽ വെല്ലുവിളിക്കുന്നുണ്ട്. കെ.ആർ.മീരയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം വർഗീയതയും മതവിദ്വേഷവും ഭീതിയുണർത്തുന്ന ഇക്കാലത്ത് ജനാധിപത്യവിശ്വാസികൾ പ്രതീക്ഷയോടെ നോക്കുന്നത് രാഹുൽ ഗാന്ധിയിലേക്കാണ്. കഴിഞ്ഞ ദിവസം ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുമായി അദ്ദേഹം നടത്തിയ ആശയവിനിമയം കണ്ടപ്പോൾ പ്രത്യാശ ഇരട്ടിച്ചിരുന്നു. പക്ഷേ, തൊട്ടുപിന്നാലെയാണ് വി.ടി. ബലറാം എന്നയാളുടെ നിർദ്ദേശം അനുസരിച്ച് ഉള്ളവരോ ഇല്ലാത്തവരോ ആയ ചിലർ എന്റെ ഫേസ് ബുക്ക് പേജിൽ കൂത്തിച്ചി, മൈര, പുലയാടി, തുടങ്ങിയ സംബോധനകൾ വർഷിച്ചത്. അത് വളരെ കൗതുകകരമായ കാഴ്ചയായിരുന്നു. ഞാനിട്ട പോസ്റ്റിന് ആദ്യം ബലറാമിന്റെ കമന്റ്. തുടർന്ന് നിമിഷം തോറും പത്തും മുപ്പതും കമന്റുകൾ. എല്ലാ കമന്റുകൾക്കും ഒരേ ഭാഷ. വായിൽ പഴം എന്നതാണ് കോൺഗ്രസ് കുഞ്ഞുങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട രൂപകം. നട്ടെല്ല് എന്നതാണ് ആ കുഞ്ഞു ഹൃദയങ്ങളുടെ ഒബ്സെഷൻ. എനിക്കു വളരെ അടുപ്പവും ആദരവുമുള്ള കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് എ.കെ. ആന്റണി. അദ്ദേഹത്തിന്റെ മകനാണ് കോൺഗ്രസിന്റെ ഐ.ടി. സെല്ലിന്റെ ചുമതല. അനിൽ ആന്റണിയോട് ഒരു അപേക്ഷ : കമന്റുകൾക്ക് ആവർത്തന വിരസതയുണ്ട്. കുറച്ചു പുതിയ വാക്കുകൾ കൂടി ഫീഡ് ചെയ്തു വയ്ക്കണം. ഒരു മിനിമം വായനാസുഖം വേണ്ടേ? ഞാനെഴുതിയ പ്രതികരണത്തിനു ശക്തി കുറഞ്ഞു പോയി എന്ന കുറ്റത്തിന് എന്നെ മര്യാദ പഠിപ്പിക്കാനിറങ്ങിയ കോൺഗ്രസ് ബാലകരേ, വെറുതെ, വാഴപ്പിണ്ടിയും കൊണ്ട് പോസ്റ്റ് ഓഫിസ് കയറിയിറങ്ങുന്നതിനു പകരം, കൊലപാതകം ആസൂത്രണം ചെയ്തതായി ബോധ്യമുള്ള സി.പി.എം. നേതാക്കളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരും വരെ ഈ ബലരാമന് ഒരു ഉപവാസ സമരം നടത്തിക്കൂടേ? ബലരാമനെ ആശുപത്രിയിലേക്കു മാറ്റേണ്ടി വരുന്ന ദിവസം ആ സ്ഥാനത്ത് ഞാൻ ഉപവസിക്കാം. മൂന്നു നിബന്ധനകളുണ്ട്. 1. ഉപവാസ സത്യഗ്രഹം ഫേസ് ബുക്കിൽ പോരാ. 2. അത് ഇന്നോ നാളെയോ തന്നെ തുടങ്ങണം. 3. മഹീൻ അബൂബക്കർ, അഷ്റഫ് അഫ്ലാഹ് മുതൽ നല്ല അസഭ്യപദസമ്പത്തുള്ള താങ്കളുടെ അനുയായികൾ എല്ലാവരും ഒപ്പമുണ്ടാകണം. അങ്ങനെ നമുക്ക് അഹിംസയിൽ അധിഷ്ഠിതമായ ഒരു നവകേരളം പടുത്തുയർത്താം. അല്ലാതെ ഫേസ് ബുക്കിൽവന്നു കൂത്തിച്ചി, മൈര, പുലയാടി എന്നൊക്കെ വിളിച്ചാൽ ആരു മൈൻഡ് ചെയ്യും ബാലാ ? Content Highlights:periya twin murder kr meera vt balram facebook fight


from mathrubhumi.latestnews.rssfeed https://ift.tt/2GZHvsH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages