ന്യൂഡൽഹി: അസമിൽ വ്യാജമദ്യ ദുരന്തത്തിൽ നൂറിലേറെപേർ മരിച്ച വാർത്തയുടെ നടുക്കത്തിലാണ് രാജ്യം. ഇത്തരത്തിൽ നിരവധി വ്യാജമദ്യ ദുരന്തങ്ങളാണ് രാജ്യത്ത് തുടരെ തുടരെ ഉണ്ടാകുന്നത്. ഡൽഹിയിലെ രഘുബിർ നഗറിലെ ഒരു വ്യാജവാറ്റ് കേന്ദ്രം റൈഡ് ചെയ്ത എക്സൈസ് സംഘത്തിന് കിട്ടിയത് ഷാംപുവും സോപ്പ്പൊടിയും ചേർത്ത് നിർമ്മിച്ച വ്യാജമദ്യമാണ്. ഇത്തരത്തിൽ നിർമ്മിക്കുന്ന മദ്യം ഒരു കുപ്പിക്ക് 40 രൂപ വിലയിലാണ് ആവശ്യക്കാർക്ക് നൽകുന്നതെന്നും എക്സൈസ് വെളിപ്പെടുത്തി. ഇവയ്ക്ക് പുറമെ ചോറും ഉണക്കമുന്തിരിയും ഉൾപ്പടെയുള്ള വസ്തുക്കളും വ്യാജമദ്യ നിർമ്മാണത്തിനായി ഉപയോഗിക്കുന്നുണ്ട്. സംഭവ സ്ഥലത്ത് നിന്ന് രണ്ട്പേരെ എക്സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജിജാർ സിങ്, വിശാൽ എന്നിവരാണ് അറസ്റ്റിലായത്. 2009ൽ ഇതേ സ്ഥലത്ത് ഉണ്ടായ വ്യാജ മദ്യ ദുരന്തത്തിൽ പതിനേഴ്പേർ മരിച്ചിരുന്നു. ഇപ്പോൾ പിടിയിലായ ജിജാർ സിങിന്റെ ഭാര്യ പിതാവ് ബസന്ത ഈ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. അതേസമയം ഉത്തർപ്രദേശിലെ നോയിഡയിൽ 25000 ലിറ്റർ വ്യാജമദ്യം പിടികൂടിയതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. നാല്ട്രക്കുകളും സംഭവസ്ഥലത്ത് നിന്ന് പിടികൂടിയിട്ടുണ്ട്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ വ്യാജമദ്യവേട്ടയായിരിക്കും ഇതെന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് കൃഷ്ണ മാധ്യമങ്ങളോട് പ്രതികരിച്ചു. അസമിലെ ഗൊലഘട്ടിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ 140 കവിഞ്ഞെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നുത്. നിലവിൽ 300ൽ അധികം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. കൂടുതൽ പേർ ആശുപത്രികളിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. content highlights:Delhi Bootleggers Used Shampoo, Detergent Powder To Make spurious liquor
from mathrubhumi.latestnews.rssfeed https://ift.tt/2BOVcrc
via
IFTTT
No comments:
Post a Comment