അക്രമികള്‍ തട്ടിക്കൊണ്ടുപോയ ആറു വയസ്സുള്ള ഇരട്ടകളുടെ മൃതദേഹം യമുനാനദിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 24, 2019

അക്രമികള്‍ തട്ടിക്കൊണ്ടുപോയ ആറു വയസ്സുള്ള ഇരട്ടകളുടെ മൃതദേഹം യമുനാനദിയില്‍

ഭോപാൽ:തട്ടിക്കൊണ്ടുപോയ ആറു വയസ്സുള്ള ഇരട്ട സഹോദരങ്ങളുടെ മൃതദേഹം യുപിയിലെ യമുനാനദിയിൽ നിന്ന് കണ്ടെത്തി. മധ്യപ്രദേശിലെ ചിത്രക്കൂടിലാണ് സംഭവം. ചിത്രക്കൂട് പബ്ലിക് സ്കൂളിലെ വിദ്യാർഥികളായ ആറു വയസ്സുള്ള ശ്രേയാംശ്, പ്രിയാംശ് എന്നിവരുടെ മൃതദേഹമാണ് യമുനാനദിയിൽ നിന്ന് പോലീസ് കണ്ടെത്തിയത്. മധ്യപ്രദേശിലെ ബിസിനസ്സുകാരനായ ബ്രിജേഷ് റാവത്തിന്റെ മക്കളാണ് കൊല്ലപ്പെട്ട കുട്ടികൾ. സംഭവത്തിൽ ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പണത്തിന് വേണ്ടിയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് പറയുന്നത്. കുട്ടികളുടെ മൃതദേഹം കെട്ടിയിട്ട നിലയാണ് നദിയിൽ നിന്ന് കണ്ടെത്തിയത്. ഫെബ്രുവരി 12നാണ് ആറു വയസ്സുകാരായ ഇരട്ട സഹോദരങ്ങളെ സ്കൂൾ ബസിൽ നിന്ന് രണ്ടുപേർ തട്ടിക്കൊണ്ടുപോയത്. വീട്ടിൽ നിന്ന് നാലു കീലോമീറ്റർ അകലെയുള്ള നഴ്സറിയിൽനിന്ന്തിരികെ വരുന്നവഴി ചിത്രക്കൂടിൽവെച്ചാണ് ബൈക്കിൽ മുഖം മറച്ചെത്തിയ രണ്ടുപേർ തോക്കൂചൂണ്ടി കുട്ടികളെ തട്ടിക്കൊണ്ടുപോയത്. കുട്ടികളുടെ മരണത്തെ തുടർന്ന് ചിത്രക്കൂട് മേഖലയിലെ കടകളടച്ച്വ്യാപാരികൾ പ്രതിഷേധിച്ചു. ചിലയിടങ്ങളിൽ ടയർ കത്തിച്ചും സ്വകാര്യ വസ്തുക്കൾ നശിപ്പിച്ചും ജനങ്ങൾ പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് ചിത്രക്കൂട്മേഖലയിൽ പ്രത്യേക പോലീസ് സംഘത്തെ വിന്യസിച്ചതായി പോലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോയ കുട്ടികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് മധ്യപ്രദേശ് പോലീസ് 50,000 രൂപ വാഗ്ദാനം ചെയ്തിരുന്നു. video courtesy: Times Of India Content Highlights:6-Year-Old Twins, Kidnapped From School bus, Found Dead In UP River


from mathrubhumi.latestnews.rssfeed https://ift.tt/2NrC4nI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages