ഗുവാഹത്തി: അസമിലെ ഗൊലഘട്ടിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണ സംഖ്യ വീണ്ടുമുയരുന്നു. വിഷമദ്യം കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നവരിൽ ഇതുവരെ 140 പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ 300ൽ അധികം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. കൂടുതൽ പേർ ആശുപത്രികളിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് അസം ആരോഗ്യമന്ത്രി ഹിമന്ത വിശ്വ ശർമ വ്യക്തമാക്കി. കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് ഡോക്ടർമാരെ സ്ഥലത്തെത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ രണ്ട് ലക്ഷം രൂപയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് അമ്പതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ജില്ലയിലെ രണ്ട് എക്സൈസ് ഓഫീസർമാരെ സസ്പെൻഡ് ചെയ്തു. വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്ന സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ അസം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് അസമിലെ സൽമാര തേയിലത്തോട്ടത്തിലെ തൊഴിലാളികൾ മദ്യം കഴിച്ച് കുഴഞ്ഞുവീഴുകയും അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ചെയ്തത്. തുടർന്ന് നിരവധി പേർ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടു. വ്യാഴാഴ്ച രാത്രി ഗൊലാഘട്ട് സിവിൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ പന്ത്രണ്ട് പേർ മരിച്ചിരുന്നു. തുടർന്നിങ്ങോട്ട് മരണസംഖ്യ ഓരോ ദിവസവും ഉയരുകയായിരുന്നു. Content Highlights:Content Highlights:Assam hooch tragedy toll reaches 85, death by consuming spurious liquor in Assam
from mathrubhumi.latestnews.rssfeed https://ift.tt/2GH3c1i
via
IFTTT
No comments:
Post a Comment