കാസര്‍ഗോഡ്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സുരേഷ് ഗോപി എം.പി സന്ദര്‍ശിച്ചു. ഒരു കൊലപാതകത്തോടും യോജിപ്പില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പോലീസ് അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ച ശേഷം സുരേഷ് ഗോപി പറഞ്ഞു. ഐ.ജി ശ്രീജിത്തിനെ നേരത്തെ മുതല്‍ അറിയാവുന്നതാണ്. അദ്ദേഹത്തില്‍ വിശ്വാസമുണ്ട്. എന്നാല്‍ അദ്ദേഹത്തെ നിയോഗിച്ചവര്‍ അദ്ദേഹത്തെ എങ്ങനെ ഉപയോഗിക്കുമെന്ന് അറിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
അഞ്ച് വര്‍ഷത്തെ ഉത്തരവാദിത്തം മാത്രമല്ല ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിരിക്കേണ്ടത്. ഇന്ന് ഹര്‍ത്താലിനെ എതിര്‍ക്കുന്നവര്‍ അഞ്ച് വര്‍ഷം കഴിഞ്ഞ് അതിനെ ഏറ്റെടുക്കും. ഹുഹൈബിന്റെ കാര്യത്തില്‍ നീതിപീഠം കണ്ണുതുറക്കുമെന്നാണ് വിശ്വാസം. നിരപരാധികളെ അനുഗ്രഹിക്കാനും അപരാധികളെ ഒടുക്കാനുമുള്ള ധാര്‍മ്മിക ഉത്തരവാദിത്തം കോടതിക്കുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ചോരയുടെ നിറം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അവകാശപ്പെട്ടതല്ല. അങ്ങനെ അവകാശപ്പെടുന്ന പാര്‍ട്ടി പോലും അത് നിഷേധിച്ചുകൊണ്ടിരിക്കകയാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
from mangalam.com https://ift.tt/2TczYx3
via IFTTT
No comments:
Post a Comment