പെരിയ: കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെത്തി. മൂന്ന് വാളുകളാണ് കൊല നടന്ന സ്ഥലത്തിന് അടുത്തുള്ള കെട്ടിടത്തിൽ നിന്ന് പോലീസ് കണ്ടെത്തിയത്. അഞ്ചാം പ്രതി അനിൽ കുമാറിനെയും ഏഴാം പ്രതി ഗിജിനെയുമാണ് പോലീസ് തെളിവെടുപ്പിന് കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം സംഭവസ്ഥലത്തിന് അടുത്തുള്ള പൊട്ടക്കിണറ്റിൽ നിന്നും ഒരു വാളും മൂന്ന് ദണ്ഡുകളും കണ്ടെത്തിയിരുന്നു. ഇതിന് സമീപമുള്ള കെട്ടിടത്തിൽ നിന്നാണ് മൂന്ന് വാളുകൾ പോലീസ് കണ്ടെടുത്തത്. ഇതിൽ രണ്ട് വാളുകൾ കൃത്യം നടത്താൻ ഉപയോഗിച്ചതാണ്. മൂന്നാമത്തെ വാൾ കൊലക്ക് ഉപയോഗിച്ചിട്ടില്ലെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. 27 ഇഞ്ച് നീളമുള്ള വാളുകളാണ് കണ്ടെടുത്തത്. കൊലപാതകത്തിന് ശേഷം വസ്ത്രം മാറി കുളിച്ച് വസ്ത്രം കത്തിച്ച് കളഞ്ഞതായി പ്രതികൾ പോലീസിനോട് പറഞ്ഞിരുന്നു. ഇതിൽ ഒരാളുടെ വസ്ത്രം കത്തിച്ച നിലയിൽ കണ്ടെടുത്തു. ഈ സ്ഥലത്തും പോലീസ് സംഘം പ്രതികളുമായെത്തി തെളിവെടുപ്പ് നടത്തി. തുടർന്ന് അന്വേഷണ സംഘം നാലാം പ്രതിയുമായെത്തി നടത്തിയ തെളിവെടുപ്പിലാണ് വടിവാളുകൾ കണ്ടെടുത്തത്. Content Highlight: kasaragod double murder weapons recovered
from mathrubhumi.latestnews.rssfeed https://ift.tt/2Vj8gMP
via
IFTTT
No comments:
Post a Comment