സോള്‍ സമാധാന പുരസ്‌കാരം മോദിക്ക് സമ്മാനിച്ചു; ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് മോദി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 22, 2019

സോള്‍ സമാധാന പുരസ്‌കാരം മോദിക്ക് സമ്മാനിച്ചു; ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് മോദി

ന്യൂഡൽഹി: 2018 ലെ സോൾ സമാധാന പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സമ്മാനിച്ചു. അന്താരാഷ്ട്ര സഹവർത്വത്തിനും ആഗോള സാമ്പത്തിക വികസനത്തിനും നൽകിയ സംഭാവനകളാണ് അദ്ദേഹത്തിനെ സോൾ പീസ് പ്രൈസ് ഫൗണ്ടേഷൻ നൽകുന്ന പുരസ്കാരത്തിന് അർഹനാക്കിയത്. രണ്ടുലക്ഷം ഡോളറും (ഒന്നരക്കോടി രൂപ) ഫലകവുമാണ് പുരസ്കാരം. കഴിഞ്ഞ കൊല്ലം ഒക്ടോബറിലാണ് പുരസ്കാര പ്രഖ്യാപനമുണ്ടായത്. പുരസ്കാരം ഇന്ത്യയിലെ ജനങ്ങൾക്ക് നൽകുന്നതായി മോദി പ്രതികരിച്ചു. ജനങ്ങൾ നൽകിയ സ്നേഹവും പ്രോത്സാഹനവുമാണ് തന്റെ പ്രേരക ശക്തിയെന്നും അതിന്റെ പിൻബലത്തിലാണ് തനിക്ക് ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാൻ കഴിഞ്ഞതെന്നും മോദി കൂട്ടിച്ചേർത്തു. മഹാത്മാഗാന്ധിയുടെ 150-ാം പിറന്നാളാഘോഷിക്കുന്ന വർഷത്തിൽ പുരസ്കാരസമ്മാനിതനായതിൽ അതീവ സന്തുഷ്ടനാണെന്നും മോദി പറഞ്ഞു. കൊറിയയെ പോലെ ഇന്ത്യയും വിഭജനത്തിന്റേയും അതിർത്തിസമരങ്ങളുടേയും തിക്തഫലങ്ങൾ അനുഭവിച്ച രാജ്യമാണെന്നും ഭീകരവാദത്തെ ഉന്മൂലനം ചെയ്യാൻ ലോകരാഷ്ട്രങ്ങൾ ഒന്നിച്ച് പോരാടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും മോദി പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. Award dedicated to people of India. PM @narendramodi was conferred #SeoulPeacePrize in an award ceremony organised by Seoul Peace Prize Foundation in recognition of his efforts in promoting global peace & harmony through inclusive economic growth & improving quality of life. pic.twitter.com/cOrYVQymUY — Raveesh Kumar (@MEAIndia) 22 February 2019 സോൾ സമാധാനപുരസ്കാരം ലഭിക്കുന്ന പതിനാലാമത്തെ ലോകനേതാവാണ് നരേന്ദ്രമോദി. മുൻ യുഎൻ സെക്രട്ടറി ജനറൽ കൊഫി അന്നൻ, ജർമൻ ചാൻസലർ ഏയ്ഞ്ചല മെർക്കൽ തുടങ്ങിയവർ പുരസ്കാരം ലഭിച്ചവരിൽ പെടുന്നു.പുരസ്കാരചടങ്ങിൽ നരേന്ദ്രമോദിയുടെ ജീവിതത്തിലെ ഏടുകൾ ചേർത്തുള്ള ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ദക്ഷിണകൊറിയയിലെത്തിയ മോദിക്ക് ഗംഭീരവരവേൽപാണ് ലഭിച്ചത്. ദക്ഷിണകൊറിയൻ പ്രധാനമന്ത്രി മൂൺ ജെ ഇന്നുമായി വിവിധ വിഷയങ്ങളിൽ മോദി ചർച്ച നടത്തി. ദക്ഷിണ കൊറിയയുമായി ഇന്ത്യയുടെ വ്യാപാരബന്ധം കൂടുതൽ ശക്തമായതായി മോദി മാധ്യമങ്ങളോട് പറഞ്ഞു. Content Highlights: PM Modi awarded Seoul Peace Prize in South Korea


from mathrubhumi.latestnews.rssfeed https://ift.tt/2H3oeqv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages