ലഖ്നൗ: ജെയ്ഷെ മുഹമ്മദ് തീവ്രവാദികളാണെന്ന് സംശയിക്കുന്ന രണ്ട് പേരെ യുപി പോലീസ് അറസ്റ്റ് ചെയ്തു. പുൽവാമ ഭീകരാക്രമണത്തിനു ശേഷം രാജ്യത്താകമാനം സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിലാണ് ഇരുവരെയും പിടികൂടിയത്. ജമ്മുകശ്മീർ സ്വദേശികളായ ഷാനവാസ് അഹമ്മദ്, അഖിബ് അഹമ്മദ് മാലിക് എന്നിവരാണ് അറസ്റ്റിലായത്. കശ്മീരിലെ കുൽഗാം സ്വദേശിയാണ് ഷാനവാസ് അഹമ്മദ്. ജെയ്ഷെ മുഹമ്മദിലേക്ക് അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നയാളാണ് ഇദ്ദേഹമെന്ന് പോലീസ് പറയുന്നു. ഇയാൾ ഗ്രനേഡ് നിർമാണത്തിൽവൈദഗ്ധ്യം നേടിയിട്ടുമുണ്ട്. പുൽവാമ സ്വദേശിയാണ് അഖിബ് അഹമ്മദ് മാലിക്ക്. ഭീകരവാദ വിരുദ്ധ സ്ക്വാഡാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുമ്പോൾ ഇവരുടെ കൈവശം കൈത്തോക്കുകളും ബുള്ളറ്റുകളും ഉണ്ടായിരുന്നു. പശ്ചിമ ഉത്തർപ്രദേശിലെ ദേവ്ബന്ദിൽ വെച്ചായിരുന്നു അറസ്റ്റ്. ഇസ്ലാം മതപഠന കേന്ദ്രങ്ങൾക്ക് പേരുകേട്ട പ്രദേശമാണ് ദേവ്ബന്ദ്. പുൽവാമ ആക്രമണത്തിനു മുമ്പുതന്നെ ഇവർ യുപിയിൽ എത്തിയിരുന്നോ എന്നകാര്യത്തിൽ വ്യക്തതയില്ല. പുൽവാമ ആക്രമണവുമായി ഇവർക്ക് ബന്ധമുണ്ടോ എന്ന കാര്യവും വ്യക്തമല്ല. പക്ഷെ ഇവർക്ക് ജയ്ഷെ ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. content highlights:Two Suspected Jaish-e-Mohammed Terrorists From Kashmir Arrested In UP
from mathrubhumi.latestnews.rssfeed https://ift.tt/2EpIMYw
via
IFTTT
No comments:
Post a Comment