തിരുവനന്തപുരം: എൻഡോസൾഫാൻ ബാധിതരുടെസമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന ഞായറാഴ്ച ഇരകളും കുടുംബാംഗങ്ങളും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സങ്കടമാർച്ച് നടനടത്തി. അതിനിടെ സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമം തുടങ്ങി. എം.വി ജയരാജനും ആരോഗ്യവകുപ്പ് പ്രതിനിധികളും സമരക്കാരുമായി സംസാരിച്ചു. സെക്രട്ടറിയേറ്റിന് മുന്നിൽ നിന്നുമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കുള്ള മാർച്ച് തുടങ്ങിയത്. നാലു ദിവസം സമരം ചെയ്തിട്ടും എൻഡോസൾഫാൻ ബാധിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്തതിനേത്തുടർന്നാണ് മാർച്ചുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്. അതിനിടെ കുട്ടികളെ പ്രദർശിപ്പിക്കുന്നത് ശരിയല്ല എന്ന തരത്തിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ പ്രസ്താവന നടത്തിയതും വിവാദമായി. ശനിയാഴ്ച സർക്കാരും സമരക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. അർഹരായവരെ മുഴുവൻ പട്ടികയിലുൾപ്പെടുത്തണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് എട്ടു കുടുംബങ്ങളുടെ സമരം. എൻഡോസൾഫാൻ ബാധിതരായ കുട്ടികളെയടക്കം ഉൾപ്പെടുത്തിക്കൊണ്ടാണ് ജനകീയമുന്നണിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തുന്നത്. അർഹരായവരെയെല്ലാം പട്ടികയിൽ ഉൾപ്പെടുത്തണമെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജനകീയമുന്നണിയുടെ നേതൃത്വത്തിൽ എട്ടുകുടുംബങ്ങൾ പട്ടിണിസമരം നടത്തുന്നത്. കഴിഞ്ഞദിവസം മന്ത്രിമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. സമരക്കാരുടെ ആവശ്യങ്ങൾ ചർച്ച ചെയ്തതായും സമരത്തിനുപിന്നിലെ താത്പര്യവും ലക്ഷ്യവും അറിയില്ലെന്നും മന്ത്രി ശൈലജ പറഞ്ഞിരുന്നു. കുട്ടികളെ സമരപ്പന്തലിൽ ഇരുത്തി കഷ്ടപ്പെടുത്തുന്നത് ശരിയല്ലെന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്. എന്നാൽ മന്ത്രിക്ക് കുറ്റബോധം ഉളള്ളതുകൊണ്ടാണ് ഇത്തരത്തിൽ പ്രതികരിക്കുന്നതെന്ന് ദയാബായി അഭിപ്രായപ്പെട്ടു. കുട്ടികളെ പ്രദർശിപ്പിക്കുകയല്ല, അവരുടെ ദയനീയസ്ഥിതി ലോകത്തിന് കാണിച്ചുകൊടുക്കുകയാണ്. ഇങ്ങനെയും കുറെ കുട്ടികൾ ഇവിടെ ജീവിക്കുന്നുണ്ടെന്ന് എല്ലാവരും അറിയട്ടേയെന്നും അവർ കൂട്ടിച്ചേർത്തു. മുമ്പ് മൂന്നുതവണ എൻഡോസൾഫാൻ ഇരകളായവർ സെക്രട്ടറിയേറ്റിനുമുന്നിൽ സമരം നടത്തിയിരുന്നു. അന്ന് പിന്തുണയറിയിച്ച സി.പി.എം. ഇപ്പോൾ ചുവടുമാറ്റുകയാണെന്ന് ജനകീയമുന്നണി ആരോപിച്ചു. എൻഡോസൾഫാൻ ദുരന്തബാധിതരും കുഞ്ഞുങ്ങളും ദയാബായിയും നടത്തുന്ന സമരത്തെ അധിക്ഷേപിച്ച മന്ത്രി ശൈലജ പ്രസ്താവന തിരുത്തി മാപ്പുപറയണമെന്ന് സമരസഹായസമിതി ചെയർമാൻ എം. ഷാജർഖാൻ, കൺവീനർ കെ. സന്തോഷ് എന്നിവർ ആവശ്യപ്പെട്ടു. Content Highlights:Endosulfan victims Protest to CMs House
from mathrubhumi.latestnews.rssfeed http://bit.ly/2GiahEB
via
IFTTT
No comments:
Post a Comment