സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ ഒന്നാംഘട്ട സ്ക്രീനിങ് കഴിഞ്ഞു. മികച്ച നടനുള്ള പോരാട്ടത്തിന് മോഹൻലാലും ഫഹദ് ഫാസിലും ജയസൂര്യയും പട്ടികയിലെന്ന് സൂചന. ഒടിയൻ, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന്മോഹൻലാലും ഞാൻ പ്രകാശൻ, കാർബൺ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ഫഹദും ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ജയസൂര്യം തമ്മിൽ മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 104 ചിത്രങ്ങളാണ് ഇത്തവണ ചലച്ചിത്ര പുരസ്കാരത്തിന് മത്സരിക്കുന്നത്. അതിൽ 100 എണ്ണം ഫീച്ചർ വിഭാഗത്തിൽ ഉൾപ്പെടുന്നു. പ്രമുഖ സംവിധായകൻ കുമാർ സാഹ്നിയാണ് ഇത്തവണത്തെ ജൂറി ചെയർമാൻ. സംവിധായകരായ ഷെറി ഗോവിന്ദൻ, ജോർജ് കിത്തു, ഛായാഗ്രാഹകൻ കെ.ജി ജയൻ, നിരൂപകരായ വിജയകൃഷ്ണൻ, എഡിറ്റർ ബിജു സുകുമാരൻ, സംഗീത സംവിധായകൻ പി.ജെ ഇഗ്നേഷ്യസ്, നടി നവ്യാ നായർ, മോഹൻദാസ് എന്നിവരും ജൂറി അംഗങ്ങളാണ്. Content Highlights:Kerala state film awards mohanlal fahadh faasil jayasuriya carbon odiyan njan marikutty
from mathrubhumi.latestnews.rssfeed https://ift.tt/2tvXBCm
via
IFTTT
No comments:
Post a Comment