മുഖ്യമന്ത്രി പെരിയ സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ പ്രശ്‌നംകൊണ്ട് - കാനം രാജേന്ദ്രന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 22, 2019

മുഖ്യമന്ത്രി പെരിയ സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ പ്രശ്‌നംകൊണ്ട് - കാനം രാജേന്ദ്രന്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട് എത്തിയിട്ടും പെരിയയിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കാതിരുന്നത് സുരക്ഷാ പ്രശ്നം കൊണ്ടാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പെരിയയിലെ വീടുകളിൽ പോകാൻ മുഖ്യമന്തി സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ, പോലീസും പട്ടാളവുമായി കൊല്ലപ്പെട്ടവരുടെ വീടുകളിൽ സന്ദർശനം നടത്തുന്നത് ഉചിതമല്ലെന്ന് കാനം നാദാപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റേയും വീടുകൾ സന്ദർശിക്കാൻ മുഖ്യമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചെന്നും ഇതിനായി സി.പി.എം ജില്ലാ നേതൃത്വം ഡിസിസിയുമായി ചർച്ച നടത്തിയെന്നും വാർത്തയുണ്ടായിരുന്നു. എന്നാൽ സുരക്ഷയുടെ കാര്യത്തിൽ ഒന്നും പറയാനാവില്ലെന്നാണ് ഡി.സി.സി നൽകിയ മറുപടി. തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു. മുഖ്യമന്ത്രി വീടുകൾ സന്ദർശിക്കുന്നത് കോൺഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന്ഉപയോഗിച്ചേക്കുമെന്ന് പ്രാദേശിക സി.പി.എം നേതൃത്വം അറിയിച്ചിരുന്നു. സമാധാനമുണ്ടാവാൻ എല്ലാവരും സഹകരിക്കണമെന്ന് കാനം വാർത്താ സമ്മേളനത്തിൽ അഭ്യർഥിച്ചു. കേരളയാത്രയ്ക്ക് കാസർകോട്ടെ സംഭവം ഒരു പ്രതിസന്ധിയും ഉണ്ടാക്കുന്നില്ല. മുന്നണിയിലെ സ്ഥാനാർഥി നിർണയത്തിൽ മാർച്ച് പകുതിയോട്കൂടി തീരുമാനമാവും. കേരളയാത്ര ഇതുവരെ വൻ വിജയമായിരുന്നുവെന്നും അദ്ദേഹംഅവകാശപ്പെട്ടു. Content Highlights:Periya murders, Kanam Rajendran, CM Pinarayi Vijayan


from mathrubhumi.latestnews.rssfeed https://ift.tt/2H1KEZb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages