ന്യൂഡല്‍ഹി: തീവ്രവാദത്തെ തടയാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കില്ലെന്ന് ഫിനാന്‍സഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്). കഴിഞ്ഞ ആഴ്ച നടന്ന പുല്‍വാമ ഭീകരാക്രമണത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് എഫ്.എ.ടി.എഫിന്റെ തീരുമാനം. പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണമൊഴുകുന്നത് തടയാന്‍ പാക്കിസ്ഥാന്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് നടപടി. തീവ്രവാദത്തോടുള്ള പാക്കിസ്ഥാന്റെ നിലപാടുകള്‍ ജൂണ്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ വീണ്ടും വിലയിരുത്തും. ലക്ഷ്യം നേടാനായിട്ടില്ലെന്ന് വ്യക്തമായാല്‍ പാക്കിസ്ഥാനെ ബ്ലാക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണമൊഴുക്ക്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയവ നിയന്തിക്കുന്നതിനുള്ള അന്താരാഷ്ട്ര സംഘടനയാണ് എഫ്.എ.ടി.എഫ്. 38 രാജ്യങ്ങള്‍ അംഗങ്ങളായ സംഘടനയുടെ യോഗം പാരീസില്‍ പുരോഗമിക്കവെയാണ് പാക്കിസ്ഥാന് തിരിച്ചടി നേരിട്ടത്. പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന രേഖകള്‍ എഫ്.എ.ടി.എഫിന് സമര്‍പ്പിക്കുമെന്ന് ഇന്ത്യ കഴിഞ്ഞ വാരം വ്യക്തമാക്കിയിരുന്നു.
പാക്കിസ്ഥാനിലെ ചില ഏജന്‍സികള്‍ വഴി പുല്‍വാമ ആക്രമണത്തിനുള്ള പണം ജെയ്‌ഷെ മുഹമ്മദിന് ലഭിച്ചുവെന്ന വെളിപ്പെടുത്തലും ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം പാരീസില്‍ നടന്ന പ്ലീനറി സമ്മേളനത്തിലാണ് പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്ക് അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് വായ്പ അടക്കമുള്ള സാമ്പത്തിക സഹായങ്ങള്‍ ലഭിക്കാതെ വരും.
from mangalam.com https://ift.tt/2XiA6u5
via IFTTT
No comments:
Post a Comment