'#ഫോട്ടോഷൂട്ട് സര്‍ക്കാര്‍', 'പ്രൈം ടൈം മിനിസ്റ്റർ'; മോദിക്കെതിരെ രാഹുല്‍, തിരിച്ചടിച്ച് ബിജെപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 22, 2019

'#ഫോട്ടോഷൂട്ട് സര്‍ക്കാര്‍', 'പ്രൈം ടൈം മിനിസ്റ്റർ'; മോദിക്കെതിരെ രാഹുല്‍, തിരിച്ചടിച്ച് ബിജെപി

ന്യൂഡൽഹി: പുൽവാമ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിമർശനം കടുപ്പിച്ച് കോൺഗ്രസ്. പുൽവാമ ഭീകരാക്രമണത്തിൽ 40 ജവാൻമാർ വീരമൃത്യു വരിച്ച വാർത്ത പുറത്തുവന്നിട്ടും പ്രധാനമന്ത്രി ഡോക്യുമെന്ററി ഷൂട്ടിങ്ങിന്റെ തിരക്കിലായിരുന്നെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഫോട്ടോഷൂട്ട് സർക്കാർ എന്ന ഹാഷ് ടാഗിൽ മോദിയെ പ്രൈം ടൈം മിനിസ്റ്റർ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള ട്വീറ്റിലായിരുന്നു രാഹുലിന്റെ വിമർശനം. പുൽവാമയിൽ നാൽപത് സൈനികർ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്ന് മൂന്നു മണിക്കൂറിനു ശേഷവും പ്രൈം ടൈം മിനിസ്റ്റർ സിനിമയുടെ ഫോട്ടോ ഷൂട്ട് തുടരുകയായിരുന്നു. സൈനികരുടെ വീടുകളിലും ഇന്ത്യൻ ജനതയുടെ ഹൃദയത്തിലും സങ്കടത്തിന്റെ കടലിരമ്പുമ്പോൾ അദ്ദേഹം ഒരു തടാകത്തിൽ നടന്ന ഫോട്ടോഷോട്ടിനുവേണ്ടി ചിരിക്കുകയായിരുന്നു- രാഹുൽ ഗാന്ധി ട്വീറ്റിൽ പറഞ്ഞു. ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങളും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. രാഹുൽ ഗാന്ധിയുടെ ട്വീറ്റിനു പിന്നാലെ തിരിച്ചടിയുമായി ബിജെപി നേതാവ് മീനാക്ഷി ലേഖി രംഗത്തെത്തി. പുൽവാമയിൽ ആക്രമണം നടക്കുമ്പോൾ ഡിസ്കവറി ചാനലിനു വേണ്ടി പ്രധാനമന്ത്രി ഷൂട്ടിങ് തിരക്കിലായിരുന്നു എന്നത് പുതിയ പ്രചാരവേലയാണ്. എന്നാൽ, പുൽവാമയിൽ ആക്രമണം നടക്കുമ്പോൾ ഓരോ സംഭവവികാസങ്ങളും നിമിഷംപ്രതി അദ്ദേഹം നിരീക്ഷിക്കുകയായിരുന്നെന്നും ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേർത്തിരുന്നെന്നും രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ കൂട്ടാളികളും മനസ്സിലാക്കണമെന്ന് അവർ ട്വീറ്റ് ചെയ്തു. 2008 മുംബൈ തീവ്രവാദി ആക്രമണം നടക്കുന്ന സമയത്ത് രാഹുൽ ഗാന്ധി പാർട്ടിയിൽ പങ്കെടുക്കുകയായിരുന്നെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള പഴയ പത്രവാർത്തയുടെ ചിത്രവും മീനാക്ഷി ലേഖി പോസ്റ്റ് ചെയ്തു. पुलवामा में 40 जवानों की शहादत की खबर के तीन घंटे बाद भी 'प्राइम टाइम मिनिस्टर' फिल्म शूटिंग करते रहे। देश के दिल व शहीदों के घरों में दर्द का दरिया उमड़ा था और वे हँसते हुए दरिया में फोटोशूट पर थे।#PhotoShootSarkar pic.twitter.com/OMY7GezsZN — Rahul Gandhi (@RahulGandhi) February 22, 2019 തീവ്രവാദി ആക്രമണം ഉണ്ടായ ഫെബ്രുവരി 14ന് മോദി ജിംകോർബെറ്റ് നാഷണൽ പാർക്കിൽ ഒരു ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിലായിരുന്നു എന്നാണ് ചില പ്രാദേശിക പത്ര റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് ആരോപിക്കുന്നത്. 3.10ന് നടന്ന ആക്രമണത്തെക്കുറിച്ചുള്ള വിവരം അറിഞ്ഞിട്ടും പ്രധാനമന്ത്രി വൈകിട്ട് 6.40 വരെ ഷൂട്ടിങ് തുടർന്നെന്നും 6.45ന് ഇവിടെനിന്ന് പുറപ്പെട്ട മോദി, 7.07ന് രാംനഗറിലെ സർക്കാർ ഗസ്റ്റ് ഹൗസിലെത്തി ചായയും പലഹാരവും കഴിച്ചെന്നും റിപ്പോർട്ട്പറയുന്നു. When Pulwama happened PM was shooting for discovery channel is the new propaganda. Do the likes of Rahul Gandhi & his cronies have any idea whether PM was monitoring minute by minute developments and would have done done conferences with relevant people. Rahul Gandhi on 26/11 pic.twitter.com/bttp0J5Z9w — Meenakashi Lekhi (@M_Lekhi) February 22, 2019 എന്നാൽ കോൺഗ്രസിന്റെ ആരോപണങ്ങൾ സർക്കാർ വൃത്തങ്ങൾ നിഷേധിച്ചു. 14 ന് പുലർച്ചെ എഴിനാണ് പ്രധാനമന്ത്രി ഡെറാഡൂണിൽ എത്തിയത്. മോശം കാലവസ്ഥയെ തുടർന്ന് നാലുമണിക്കൂർ വൈകിയാണ് അദ്ദേഹത്തിന് ജിംകോർബെറ്റ് പാർക്കിലേക്ക് പോകാനായത്. 11.15 പാർക്കിലെത്തിയ മോദി മുന്നുമണിക്കൂറോളം വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി ചിലവഴിച്ചു. 3.10ന് നടന്ന ഭീകരാക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് വിവരങ്ങൾ ലഭിച്ചത് 3.35നായിരുന്നു. മോശം കാലാവസ്ഥ മൂലമാണ് ഇത് സംഭവിച്ചതെന്നും അധികൃതർ പറയുന്നു. Rahul Ji, India is tired of your fake news. Stop sharing photos from that morning to shamelessly mislead the nation. Maybe you knew in advance of the attack but people of India got to know in the evening. Try a better stunt next time, where sacrifice of soldiers isn't involved. https://t.co/qiAhUKrNdg — BJP (@BJP4India) February 22, 2019 വൈകിട്ട് രുദ്രപുരിൽ ഒരു പൊതുപാടിയിൽ പങ്കെടുക്കാൻ നിശ്ചയിച്ചിരുന്നുവെങ്കിലും ഭീകരാക്രമണ വിവരം അറിഞ്ഞതോടെ പ്രധാനമന്ത്രി അത് റദ്ദാക്കി. ഉടൻ തന്നെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, ജമ്മുകശ്മീർ ഗവർണർ സത്യപാൽ മാലിക് എന്നിവരിൽ നിന്ന് പ്രാഥമിക വിവരങ്ങൾ തേടി. ഈ സമയമത്രയും പ്രധാനമന്ത്രി ജലപാനം പോലും നടത്തിയിട്ടില്ലെന്നും അധികൃതർ പറയുന്നു. Content Highlights:Prime Time Minister, Photoshoot Sarkaar, Rahul Gandhi, Narendra Modi, BJP, Congress, Election 2019


from mathrubhumi.latestnews.rssfeed https://ift.tt/2XaYmyi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages