ഹൈദരാബാദ്: പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബാംഗങ്ങൾക്ക് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു 25 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. തെലങ്കാന മന്ത്രിസഭാ യോഗത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കക്ഷിരാഷ്ട്രീയ ഭേദമന്യേ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിയമസഭ പാസാക്കുകയായിരുന്നു. വീരത്യു വരിച്ച ജവാന്മാർക്ക് വേണ്ടി രണ്ട് മിനിറ്റ് മൗനപ്രാർത്ഥന നടത്തി. ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി ഭീകരാക്രമണത്തെ അപലപിക്കുകയും വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞജലികൾ അർപ്പിക്കുകയും ചെയ്തു. Honble CM Sri K. Chandrashekar Rao announced Rs.25 lakh ex gratia each to the families of Pulwama martyrs. @CRPFIndia pic.twitter.com/jLOp06CoDo — Telangana CMO (@TelanganaCMO) February 22, 2019 ഇത് രാജ്യത്തിന് നേർക്കുണ്ടായ നിർദയവും കിരാതവുമായ ആക്രമണമാണ്. രാജ്യംമുഴുവൻ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബത്തോടൊപ്പമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് മല്ലു ബട്ടി വിക്രമാർക്ക പറഞ്ഞു. Content Highlights:Telangana announces Rs 25 lakh to kin of Pulwama attack victims
from mathrubhumi.latestnews.rssfeed https://ift.tt/2Xfq7FX
via
IFTTT
No comments:
Post a Comment