തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സിപിഐ മത്സരിക്കുന്ന നാലു സീറ്റുകളിലും രാഷ്ട്രീയ സ്ഥാനാർഥികൾ ആയിരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വയനാട് ഉൾപ്പെടെ ഒരു സീറ്റിലും പൊതു സമ്മതനെ തേടില്ലെന്നും കാനം പറഞ്ഞു. സിപിഐയുടെ സ്ഥാനാർഥികളെ മാർച്ച് ഏഴിന് പ്രഖ്യാപിക്കും. ബംഗാളിലെ കോൺഗ്രസുമായുള്ള സഹകരണം കേരളത്തിൽ ഇടതുമുന്നണിയുടെ സാധ്യതകളെ ബാധിക്കില്ലെന്നും കാനം പ്രതീക്ഷ പങ്കുവെച്ചു. സിപിഐ മത്സരിക്കുന്ന തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ, വയനാട് മണ്ഡലങ്ങളിൽ ശക്തമായ മത്സരം കാഴ്ചവെക്കാനാണ് തീരുമാനം. തിരുവനന്തപുരം സീറ്റ് വെച്ചുമാറണമെന്ന നിർദ്ദേശമുണ്ടായിരുന്നെങ്കിലും അത് നിരാകരിക്കുകയായിരുന്നു. നാലു മണ്ഡലങ്ങളിലും പാർട്ടി സ്ഥാനാർഥികളായിരിക്കും മത്സരിക്കുകയെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. യുണൈറ്റഡ് നഴ്സസ് അസേസിയേഷൻ നേതാവ് ജാസ്മിൻ ഷാ വയനാട്ടിൽ സിപിഐ സ്ഥാനാർഥിയാകുമെന്ന പ്രചാരണങ്ങൾ കാനം രാജേന്ദ്രൻ തള്ളിക്കളഞ്ഞു. തിരുവനന്തപുരം സീറ്റിൽ ദേശിയ വനിതാ നേതാവ് ആനി രാജ അടക്കമുള്ളവരെയാണ് പരിഗണിക്കുന്നത്. Content Highlights:Loksabha Election 2019 CPI Kerala Strategy
from mathrubhumi.latestnews.rssfeed http://bit.ly/2BCvh5N
via
IFTTT
No comments:
Post a Comment